ഇസ്രയേല്‍ യോഗ്യത നേടിയാല്‍ ഫുട്‌ബോള്‍ ലോകകപ്പ് ബഹിഷ്‌കരിക്കും; ഗാസക്ക്‌ ഐക്യദാര്‍ഢ്യവുമായി സ്‌പെയിന്‍

worldcup

2026ല്‍ നടക്കാനിരിക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് ഇസ്രയേല്‍ യോഗ്യത നേടിയാല്‍ സ്‌പെയിന്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് സ്പാനിഷ് സര്‍ക്കാര്‍ വക്താവ് പാറ്റ്‌സി ലോപ്പസ്. ലോകത്തിന്റെ വിവിധ കോണില്‍ നിന്നും ഉയരുന്ന ശക്തമായ പ്രതിഷേധങ്ങളെ വിലവെക്കാതെ ഗാസയില്‍ പലസ്തീന്‍ ജനതയെ വംശീയ ഉന്മൂലനം ചെയ്യുകയാണ്‌ ഇസ്രയേല്‍ ഭരണക്കൂടം. പലസ്തീനില്‍ വംശഹത്യ തുടരുന്ന ഇസ്രയേലിനെ ഒരു കായിക ടൂര്‍ണമെന്റിലും പങ്കെടുപ്പിക്കരുതെന്നും ലോപ്പസ് പ്രസ്താവിച്ചു.

കരയാക്രമണം കൂടി ആരംഭിച്ച് ശക്തമായ ആക്രമണമാണ് ഇസ്രയേല്‍ ഗാസസിറ്റിയില്‍ നടത്തുന്നത്. ഇതിനോടകം 65000 പലസീതിനികള്‍ കൊല്ലപ്പെട്ടതായാണ് കണക്ക്. ഇസ്രയേല്‍ കടന്നാക്രമണങ്ങളെ ശക്തമായി വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സ്‌പെയില്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും രംഗത്തെത്തിയിരുന്നു.

Also read- ഗാസയില്‍ 65,000 കടന്ന് മരണസംഖ്യ; ദൗത്യം പൂര്‍ത്തിയാകുന്നതുവരെ പിന്മാറില്ലെന്ന് ഇസ്രായേല്‍ പ്രതിരോധമന്ത്രി

ഗാസയില്‍ ഇസ്രയേല്‍ വംശഹത്യ തുടരുന്നിടത്തോളം അന്താരാഷ്ട്ര കായിക വേദികളില്‍ ഇസ്രയേല്‍ പങ്കെടുക്കുന്നത് ധാര്‍മികമാണോ എന്ന് ലോക കായിക സംഘടനകള്‍ പരിശോധിക്കണമെന്നും ക്രൂരതയെ വെള്ളപൂശാന്‍ അനുവദിക്കരുതെന്നുമായിരുന്നു പെഡ്രോ സാഞ്ചസ് പറഞ്ഞത്.

2026ലെ ലോകകപ്പില്‍ 48 ടീമുകളാണ് കളികളത്തില്‍ മാറ്റുരക്കാന്‍ ഇറങ്ങുന്നത്.
ഇതുവരെ 18 ടീമുകള്‍ യോഗ്യത നേടിക്കഴിഞ്ഞു. ഇനി 31 ടീമുകള്‍ക്കാണ് അവസരമുള്ളത്‌. അമേരിക്ക, മെക്സിക്കോ, കനഡ രാജ്യങ്ങളിലായാണ് 23-ാം ലോകകപ്പ് അരങ്ങേറുന്നത്. ജൂണ്‍ 11 മുതല്‍ ജൂലൈ 19 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക.

2026 FIFA World Cup

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News