കുട്ടികള്‍ക്ക് സോഷ്യൽ മീഡിയ വേണ്ട, നിരോധനം ഏർപ്പെടുത്താൻ സ്‌പെയിനും

Spain social media ban under 16

16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിക്കാൻ സ്‌പെയിനും പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇതോടെ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്ന ഏറ്റവും പുതിയ യൂറോപ്യൻ രാജ്യമായി സ്‌പെയിൻ മാറി. ക‍ഴിഞ്ഞ ദിവസം ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

നിരോധനത്തിന് പാർലമെന്റിന്റെ അംഗീകാരം കൂടി ആവശ്യമുണ്ട്. ക‍ഴിഞ്ഞ വർഷം ഓസ്‌ട്രേലിയ കുട്ടികളുടെ സമൂഹ മാധ്യമ ഉപയോഗത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ നിരോധനം കൊണ്ടുവന്ന ലോകത്തിലെ ആദ്യത്തെ രാജ്യം കൂടിയായി ഓസ്‌ട്രേലിയ മാറുകയും ചെയ്തു. പിന്നാലെയാണ് സമാന തീരുമാനവുമായി മറ്റ് രാജ്യങ്ങളും ഇത്തരത്തിൽ മുന്നോട്ട് വരുന്നത്.

ഫ്രാൻസ്, ഡെൻമാർക്ക്, ഓസ്ട്രിയ എന്നീ രാജ്യങ്ങളും പ്രായപരിധി പരിഗണിക്കുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.16 വയസിൽ താഴെയുള്ളവർക്ക് വിലക്ക് ഏർപ്പെടുത്തണോ വേണ്ടയോ എന്നതിനെക്കുറിച്ച് യുകെ സർക്കാർ കൂടിയാലോചന ആരംഭിച്ചുക‍ഴിഞ്ഞു .

അതേസമയം നിരോധനങ്ങൾ ഫലപ്രദമല്ലെന്നും നടപ്പിലാക്കാൻ പ്രയാസമാണെന്നും ആണ് സോഷ്യൽ മീഡിയ കമ്പനികളുടെ വാദം. ദുർബലരായ കൗമാരക്കാരെ ഒറ്റപ്പെടുത്താൻ ഇതിലൂടെ സാധ്യതയുണ്ടെന്ന് ഓസ്‌ട്രേലിയയുടെ നിരോധനത്തെ റെഡ്ഡിറ്റ് ഹൈക്കോടതിയിൽ ചോദ്യം ചെയ്തു. എന്നാൽ ആസക്തി, ദുരുപയോഗം, അശ്ലീലം, കൃത്രിമത്വം, അക്രമം എന്നിവയുടെ ഒരു സ്ഥലമായി സോഷ്യൽ മീഡിയ മാറിയെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് ചൂണ്ടിക്കാട്ടി. അത് ഇനി അംഗീകരിക്കില്ലെന്നും കുട്ടികളെ തങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ‘ഇന്ത്യയുടെ നിയമങ്ങൾ പാലിക്കാത്ത പക്ഷം സേവനം അവസാനിപ്പിക്കാം’; മെറ്റയ്ക്ക് മുന്നറിയിപ്പ് നൽകി സുപ്രീം കോടതി

നവംബറിൽ പൂർണ നിരോധനം ഏർപ്പെടുത്താനാണ് സാഞ്ചസ് ആദ്യം ആലോചിച്ചത്. എന്നാൽ പിന്നീട് പദ്ധതി മാറ്റിവയ്ക്കുകയായിരുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഫലപ്രദമായ പ്രായ പരിശോധനാ സംവിധാനങ്ങൾ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഓസ്‌ട്രേലിയൻ കുട്ടികൾ പ്രായ പരിശോധനകൾ മറികടക്കാൻ പഴുതുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുതിർന്നവരുടെ ഫോട്ടോ ഉപയോഗിക്കുന്നത് ഉൾപ്പെടെ അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം അൽഗോരിതങ്ങൾ കൃത്രിമമായി ഉപയോഗിക്കുന്നത് പുതിയ നിയമങ്ങൾ പ്രകാരം ഇനി കുറ്റകരമാക്കും. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എങ്ങനെയാണ് വിഭജനത്തിന് ഇന്ധനം നൽകുകയും വിദ്വേഷം വർദ്ധിപ്പിക്കുകയും ചെയ്യുന്നത് എന്ന് ട്രാക്ക് ചെയ്യുന്നതിനായി രൂപകൽപ്പന ചെയ്ത ഒരു പുതിയ സംവിധാനവും ഇനി ഉണ്ടാകും. ഇത് എങ്ങനെ പ്രവർത്തിക്കുമെന്നത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ നൽകിയിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News