മെക്സിക്കോയിൽ ട്രെയിൻ ഡബിൾ ഡക്കർ ബസിലേക്ക് ഇടിച്ചു കയറി 10 പേർക്ക് ദാരുണാന്ത്യം

mexico accident

സെൻട്രൽ മെക്സിക്കോയിൽ ചരക്ക് ട്രെയിൻ ഡക്കർ ബസിലേക്ക് ഇടിച്ചു കയറി പത്ത് പേർ മരിച്ചു. ട്രെയിനിന് മുന്നിലൂടെ കടന്നുപോകാൻ ശ്രമിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 61 പേർക്ക് പരുക്കേറ്റു. ഏഴ് സ്ത്രീകളും മൂന്ന് പുരുഷന്മാരുമാണ് മരിച്ചത്. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തെ തുടർന്ന് പ്രദേശത്തെ ഗതാഗതം ദീർഘനേരം സ്തംഭിച്ചു.

മെക്സിക്കോ സിറ്റിയിൽ നിന്ന് ഏകദേശം 115 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന അറ്റ്ലാകോമുൽകോ പട്ടണത്തിനും സമീപമുള്ള ഹൈവേയിലെ വ്യാവസായിക മേഖലയിലാണ് അപകടം സംഭവിച്ചത്.

ALSO READ; നേപ്പാളിൽ പ്രസിഡന്‍റും രാജിവെച്ചു; രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വം; പിന്മാറാതെ പ്രക്ഷോഭകർ

മെക്സിക്കോയിൽ ചരക്ക് ഗതാഗതത്തിനും യാത്രക്കും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഗതാഗത റൂട്ടുകളിലൊന്നിലാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്ത് അധികൃതർ അന്വേഷണം ആരംഭിച്ചു.

നിരന്തരം വാഹനാപകടങ്ങൾ നടക്കുന്ന രാജ്യമാണ് മെക്സിക്കോ. 2023 ൽ മാത്രം ഫെഡറൽ ഹൈവേകളിൽ 12,000 ത്തിലധികം അപകടങ്ങൾ ഉണ്ടായതായും ഏകദേശം 1,900 പേർ കൊല്ലപ്പെടുകയും 6,400 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി കണക്കുകൾ വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News