
വളർത്തുനായകളായ മൂന്ന് പിറ്റ് ബുള്ളുകളുടെ ആക്രമണത്തിൽ വിദ്യാർത്ഥിനി മരിച്ചു. അമേരിക്കയിലെ ടെക്സാസിലുള്ള ടൈലറിൽ, ഡോഗ് സിറ്ററായി ജോലി ചെയ്തിരുന്ന ടെക്സസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥിയായ മാഡിസൺ റൈലി ഹൾ (23) ആണ് നായയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടത്. നവംബർ 21 ന് വൈകുന്നേരം 4:15 ഓടെ ആണ് വിദ്യാർത്ഥിനിയെ മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ടെക്സസിലെ ടൈലറിലെ ഒരു റെസിഡൻഷ്യൽ വീട്ടിൽ വെച്ചാണ് ആക്രമണം നടന്നത്, വീട്ടുടമസ്ഥർ ഈ സമയത്ത് പുറത്തുപോയിരിക്കുകയായിരുന്നു.
ഏർളി ചൈൽഡ്ഹുഡ് എഡ്യൂക്കേഷനിൽ ആറ് മാസത്തിനകം ബിരുദം നേടാനിരുന്ന വിദ്യാർത്ഥിനിയാണ് ഹൾ. ഇവർ കുടുംബത്തിലെ കുട്ടികളെ ഏതാനും ആഴ്ചകളായി പരിചരിച്ചിരുന്നു, നായ്ക്കളെ നോക്കുന്നത് ‘ഒരു നല്ല കാര്യമായിരിക്കുമെന്ന്’ അവർ കരുതിയിരുന്നു. മൂന്ന് പിറ്റ് ബുളുകളെയും വീടിനുള്ളിലേക്ക് തിരികെ കയറ്റാൻ പോയപ്പോഴാണ് ഹളിനെ പുറകുവശത്ത് വെച്ച് നായ്ക്കൾ ആക്രമിച്ചത്. ബഹളം കേട്ട ഒരു അയൽക്കാരനാണ് എമർജൻസി സർവീസുകളെ വിളിച്ചത്.
ALSO READ: പൗരത്വ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി കാനഡ; ഇന്ത്യൻ വംശജർക്ക് ഗുണം ചെയ്‌തേക്കും
സ്മിത്ത് കൗണ്ടി ഷെരീഫ്‌സ് ഡെപ്യൂട്ടി സ്ഥലത്തെത്തിയപ്പോൾ ഹളിനെ പുറകുവശത്ത് കണ്ടെത്തുകയും നായ്ക്കൾ ഉദ്യോഗസ്ഥന്റെ അടുത്തേക്ക് വരികയും ചെയ്തു. തുടർന്ന് കൂട്ടത്തിൽ ഒന്നിനെ ഇവർ വെടിവച്ച് കൊല്ലുകയും ബാക്കി രണ്ടെണ്ണത്തിനെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.
നായ്ക്കൾ മുമ്പ് ഹളിനോട് സ്നേഹത്തോടെ പെരുമാറിയിരുന്നെങ്കിലും, അടുത്തിടെ അവയുടെ സ്വഭാവത്തിൽ ഒരു മാറ്റം വന്നതായി മകൾ സൂചിപ്പിച്ചിരുന്നതായി ഹളിന്റെ അമ്മയായ ജെന്നിഫർ ഹബ്ബെൽ വെളിപ്പെടുത്തി
ആക്രമണത്തിന് പിന്നിലെ സാഹചര്യങ്ങൾ നിർണ്ണയിക്കാൻ അന്വേഷണം പുരോഗമിക്കുകയാണ്, നായ്ക്കളുടെ ഉടമകൾക്കെതിരെ കുറ്റം ചുമത്തണമോ എന്ന് തീരുമാനിക്കാൻ അധികൃതർ സ്മിത്ത് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസുമായി സഹകരിച്ച് പ്രവർത്തിക്കുന്നു. അവശേഷിക്കുന്ന രണ്ട് പിറ്റ് ബുളുകളെ സംബന്ധിച്ച കോടതി വാദം ബുധനാഴ്ച നടക്കാൻ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

