
ആർട്ടിഫിഷ്ൽ ഇന്റലിജൻസിനെ നിയന്ത്രിക്കുന്നതിനും നിർത്തലാക്കുന്നതിനുമെതിരെ സംസ്ഥാനങ്ങളെ വിലക്കുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പിട്ട് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഒപ്പ് വയ്ക്കൽ ചടങ്ങിൽ അമേരിക്കയിൽ നിക്ഷേപിക്കാനാഗ്രഹിക്കുന്ന എ ഐ കമ്പനികളെ ട്രംപ് സ്വാഗതം ചെയ്തു.
ഇതിന് മുൻപ് എ ഐയിൽ നിക്ഷേപിക്കണം എങ്കിൽ കമ്പനികൾ 50 സംസ്ഥാനങ്ങളിൽ നിന്നും അനുമതി വാങ്ങണമായിരുന്നു. ഏക ദേശീയ ചട്ടക്കൂട് സൃഷ്ടിക്കാൻ ലക്ഷ്യമിടുന്ന ഉത്തരവ് കൂടിയാണിത്. സംസ്ഥാനങ്ങളിലുള്ള എ.ഐ വിരുദ്ധ നിയമങ്ങൾ നിയന്ത്രിക്കുന്നതിനായി പ്രത്യേക ടാസ്ക്ഫോഴ്സും രൂപീകരിച്ചിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ഒരു ദേശീയ നയം നടപ്പിലാക്കണം എന്ന് സിലിക്കൺവാലിയിലെ കമ്പനികൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. അതിനായി ഈ കമ്പനികൾ നിരന്തരം സർക്കാരിനെ സമീപിച്ചിരുന്നു.
അനുമതിക്കായി 50 സംസ്ഥാനങ്ങളിലൂടെ കമ്പനിക്ക് കയറി ഇറങ്ങാൻ കഴിയില്ല. ഒരു സംസ്ഥാനത്തിന്റെ അനുമതി ലഭിച്ചാൽ തന്നെ 50 ആ കമ്പനിക്ക് മറ്റ് സംസ്ഥാനങ്ങളിലും പ്രവർത്തിക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടാകണം എന്ന് സൗദിയിൽ നടന്ന ഉച്ചകോടിക്കിടെ ട്രംപ് പറഞ്ഞു.
എന്നാൽ മനുഷ്യാവകാശ സംഘടനകൾ ഇതിനെതിരെ വിമർശനം ഉന്നയിച്ചിട്ടുണ്ട്. കമ്പനികൾക്ക് കൂടുതൽ അധികാരം നൽകുന്നതാണ് ഈ ഉത്തരവ്. എ ഐയെ നിയന്ത്രിക്കുന്ന കാര്യത്തിൽ സംസ്ഥാനങ്ങളുടെ അധികാരം പരിമിതപ്പെടുത്താൻ ശ്രമിച്ച ടെക് കമ്പനികളുടെ വിജയം കൂടിയാണിത്. നിയമം പാലിക്കാത്ത സംസ്ഥാനങ്ങൾക്ക് മേൽ ഫണ്ടിങ് നിയന്ത്രണം ഏർപ്പെടുത്താനും സാധ്യതയുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

