
പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബെര്‍ഗിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഗ്രേറ്റ കോപക്കാരിയും പ്രശ്‌നക്കാരിയും കിറുക്കുള്ളവളുമാണെന്നാണ് ട്രംപ് പറഞ്ഞത്. ഗ്രേറ്റ ഒരു ഡോക്ടറെ കാണണമെന്നും ഒരു ചെറുപ്പക്കാരി എന്ന രീതിയില്‍ അവളെ ശ്രദ്ധിച്ചാല്‍ അവളെ ശ്രദ്ധിച്ചാല്‍ പ്രശ്നങ്ങള്‍ മനസിലാവുമെന്നാണ് ട്രംപ് പറഞ്ഞത്. ഗ്രേറ്റയുടെ രാഷ്ട്രീയപ്രവര്‍ത്തനം സംബന്ധിച്ച ചോദ്യത്തിനാണ് ട്രംപിന്റെ മറുപടി.
ഇസ്രയേലിലേക്ക് മാനുഷിക സഹായവുമായി പോയ ഗ്രേറ്റയടക്കമുള്ള ആക്ടിവിസ്റ്റുകളുടെ ശ്രമത്തെയും ട്രംപ് വിമര്‍ശിച്ചു. ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയുടെ ഭാഗമായി ഗാസയിലേക്ക് സഹായവുമായി എത്തിയ ഗ്രെറ്റയുള്‍പ്പെടെയുള്ള
70 ലധികം ആക്ടിവിസ്റ്റുകളെ ഇന്നലെ ഇസ്രയേല്‍ നാടുകടത്തിയിരുന്നു.
കസ്റ്റഡിയില്‍ ഗ്രേറ്റയുള്‍പ്പെടെയുള്ളവര്‍ നേരിട്ട ക്രൂരകൃത്യങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. പലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റുകള്‍ തന്നെയാണ് ക്രൂരതകളെ കുറിച്ച് തുറന്നു പറഞ്ഞത്. ഗ്രെറ്റയുടെ മുടി പിടിച്ച് വലിച്ചിഴച്ചെന്നും ഇസ്രയേല്‍ പതാകയില്‍ ചുംബിക്കാന്‍ നിര്‍ബന്ധിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. അതേസമയം ഇസ്രയേല്‍ പുറത്താക്കിയതിനു പിന്നാലെ ഗ്രീസിലെത്തിയ ത്യുന്‍ബര്‍ഗിനെ ആയിരങ്ങളാണ് വരവേറ്റത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

