ട്രംപിന്റെ താരിഫ്; റഷ്യയുമായുള്ള വ്യാപാരബന്ധം വര്‍ധിപ്പിക്കാന്‍ ഇന്ത്യ

jayasankar tarrif

ഇന്ത്യയ്ക്ക് 50% താരിഫ് ഏര്‍പ്പെടുത്തിയ യുഎസ് നടപടിയുടെ പശ്ചാത്തലത്തില്‍ റഷ്യയുമായി കൂടുതല്‍ വ്യാപാരബന്ധം വര്‍ധിപ്പിക്കാനൊരുങ്ങി ഇന്ത്യ. റഷ്യയില്‍ നിന്നും എണ്ണ വാങ്ങിയതിന്റെ ഭാഗമായായിരുന്നു ഇന്ത്യക്ക് മേല്‍ അധിക താരിഫ് ഏര്‍പ്പെടുത്തിയത്. ഇന്ത്യന്‍ കമ്പനികളുമായി റഷ്യന്‍ കമ്പനികള്‍ കൂടുതല്‍ സഹകരിക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടേത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയാണെന്നും മെയ്ക്ക് ഇന്‍ ഇന്ത്യ പോലുള്ള സംരഭങ്ങളെയും ചൂണ്ടിക്കാട്ടിയായിരുന്നു ജയശങ്കറിന്റെ പരാമര്‍ശം.

നാല് ട്രില്യണ്‍ ഡോളറിലധികം ജിഡിപിയും ഭാവിയില്‍ ഏഴുശതമാനം വളര്‍ച്ചയും കൈവരിക്കുന്ന ഇന്ത്യക്ക് വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നുള്ള വലിയ വിഭവങ്ങള്‍ അനിവാര്യമാണ്. കൂടാതെ ഇന്ത്യ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള സംരംഭങ്ങള്‍ക്ക് ഇവിടെ ബിസിനസ് അവസരങ്ങള്‍ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ജയശങ്കര്‍ പറഞ്ഞു. നിലവില്‍ ഇന്ത്യയും റഷ്യയും വളര്‍ത്തിയെടുത്തിട്ടുള്ളത് സുസ്ഥിരമായ ബന്ധങ്ങളിലൊന്നാണ്. എന്നാല്‍ സാമ്പത്തിക സഹകരണത്തിലേക്ക് സ്വയമേവ മാറിയിട്ടില്ല. ഉയര്‍ന്ന വ്യാപാര ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് മാത്രമല്ല, നിലവിലുള്ള നിലവാരം നിലനിര്‍ത്തുന്നതിനും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തണം.

Also read – ‘ലോകത്തിലെ ഏറ്റവും ദയവുള്ള ന്യായാധിപൻ’ എന്നറിയപ്പെട്ട ജസ്റ്റിസ് ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു

കൃത്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നടക്കാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിച്ചും സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കണം.
കൂടുതല്‍ നിക്ഷേപങ്ങള്‍, സംയുക്ത സംരംഭങ്ങള്‍, മറ്റ് തരത്തിലുള്ള സഹകരണം എന്നിവയെക്കുറിച്ച് ആലോചിക്കാനും വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിനും വികസനം ത്വരിതപ്പെടുത്തുന്നതിനുമായി കൂടുതല്‍ സഹകരണത്തിന് ശ്രീ ജയശങ്കര്‍ ആഹ്വാനം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News