ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ജോലിക്ക് ഭീഷണിയായി ട്രംപിന്റെ പുതിയ നയം: ഉടൻ ജോലി നഷ്ടപ്പെടുമോ എന്ന ഭയത്തിൽ പ്രൊഷണലുകൾ

donald trump

അമേരിക്കയിലെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റ് (ഡിഎച്ച്എസ്) കൊണ്ടുവന്ന പുതിയ നയമാറ്റം കാരണം ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്കും അവരുടെ കൂടെയുള്ളവർക്കും തൊഴിൽ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. പുതിയ നിയമപ്രകാരം കുടിയേറ്റ തൊഴിലാളികൾക്കുള്ള തൊഴിൽ അംഗീകാര രേഖകളുടെ (ഇഎഡി- Employment Authorisation Documents) ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ അനുവദിക്കുന്നത് യുഎസ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി നിർത്തിവെച്ചിരുന്നു. ട്രംപ് ഭരണകൂടത്തിന്റെ ഈ പുതിയ നീക്കം ഏറ്റവും കൂടുതൽ ബാധിക്കുക ഇന്ത്യൻ പ്രൊഫഷണലുകളെ ആയിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2025 ഒക്ടോബർ 30നോ അതിനുശേഷമോ ഇഎഡി പുതുക്കുന്നതിനായി അപേക്ഷ നൽകുന്നവർക്ക് ഇനി ഓട്ടോമാറ്റിക് എക്സ്റ്റൻഷൻ ലഭിക്കില്ലെന്നാണ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. വ്യാഴാഴ്ച മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് വിവരം. വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ഇനി മുതൽ അപേക്ഷകൾക്ക് അംഗീകാരം ലഭിക്കൂ എന്നാണ് വിവരം.

പഴയ നിയമം അനുസരിച്ച് ഇഎഡി പുതുക്കാൻ അപേക്ഷ നൽകിയ ശേഷം 540 ദിവസം വരെ യുഎസിൽ ജോലിയിൽ തുടരാമായിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം, നിലവിലെ കാലാവധി തീരുംമുമ്പ് ഇഎഡി പുതുക്കലിന് അംഗീകാരം ലഭിച്ചിട്ടില്ലാത്ത ആരെങ്കിലും ഉണ്ടെങ്കിൽ അവർ ഉടൻ ജോലി നിർത്തേണ്ടി വരും.

ALSO READ: കനത്ത നാശം വിതച്ച് ‘മെലിസ്സ’; ഇതുവരെ നഷ്ടമായത് 30 ജീവനുകൾ

വർഷങ്ങളായി ഗ്രീൻ കാർഡിന് വേണ്ടി കാത്തിരിക്കുന്ന എച്ച് 1 ബി വിസ ഉടമകൾ, ജോലിയിൽ തുടരാൻ വർക്ക് പെർമിറ്റുകളെ ആശ്രയിക്കുന്ന എച്ച് -4 വിസാ ഉടമകൾ, STEM OPT extension വിദ്യാർഥികൾ, കൂടാതെ തൊഴിലധിഷ്ഠിത ഗ്രീൻ കാർഡിനായി അപേക്ഷ നൽകി കാത്തിരിക്കുന്നവർ എന്നിവരെയാണ് ഈ പുതിയ നയം പ്രധാനമായും ബാധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News