
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേല്‍ സൈന്യം ഭാഗികമായി ഗാസയില്‍ നിന്നും പിന്മാറിയിരിക്കുന്നു. പലസ്തീനിലെ മനുഷ്യര്‍ സമാധാനത്തോടെ, ഭയപ്പെടുത്തുന്ന വെടിയൊച്ചകളില്ലാത്ത ചുറ്റുപാടിലേക്ക് മടങ്ങുന്നു. 67000 പലസ്തീനികളെ വെടിവെച്ച് വീഴ്ത്തിയതിനു പിന്നാലെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഇപ്പോള്‍ ഇസ്രയേലിന് മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് തുര്‍ക്കി പ്രസിഡന്റ്
റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ .
ഗാസയില്‍ ഇസ്രയേല്‍ ഇനിയും ആക്രമണം തുടങ്ങിയാല്‍ വലിയ വില നല്‍കേണ്ടി വരുമെന്ന് ഉര്‍ദുഗാന്‍ പറഞ്ഞു. ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പൂര്‍ണമായും നടപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും തുര്‍ക്കി പ്രസിഡന്റ് പറഞ്ഞു.
വെടിനിര്‍ത്തല്‍ അവസാനിപ്പിക്കാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്തു.ഗാസയിലെ ഞങ്ങളുടെ സഹോദരങ്ങളുടെ മുഖത്ത് സന്തോഷം തിരിച്ചെത്തിയതില്‍ തുര്‍ക്കിക്ക് സന്തോഷമുണ്ടെന്നും ഉര്‍ദുഗാന്‍ പറഞ്ഞു. ഇസ്രയേല്‍ തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കാതെ വന്നാല്‍ ഞങ്ങള്‍ അതിനെ എതിര്‍ക്കുമെന്നും ഉര്‍ദുഗാര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഗാസയിൽ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്നതിന് പിന്നാലെ ലെബനാനിൽ ഇസ്രയേൽ ഇന്നലെ വ്യോമാക്രമണം നടത്തി. തെക്കന്‍ ലെബനാന്‍ ഗ്രാമത്തിന് നേരെയാണ് ഇസ്രയേലിൻ്റെ ആക്രമണമുണ്ടായത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

