
നാലു മാസത്തോളമായി യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും വെനസ്വലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായി സംഘർഷങ്ങൾ നടന്നു വരുന്ന ഘട്ടത്തിലാണ് വെനസ്വലൻ തീരത്ത് നിന്നും എണ്ണ ടാങ്കർ പിടിച്ചെടുത്ത് യു എസ് കടുത്ത സമ്മർദ്ധങ്ങളിലേക്ക് പോകുന്നത്.
വ്യാപാരക്കപ്പലിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള യു എസ് നടപടിയെ അസാധാരണമായാണ് കണക്കാക്കുന്നത്. വെനസ്വലൻ തീരത്ത് നിന്നും എണ്ണ ടാങ്കർ പിടിച്ചെടുത്തെന്നും ഇതുവരെ പിടിച്ചതിൽ വച്ച് ഏറ്റവും വലിയ ടാങ്കറാണിതെന്നും നല്ല ഉദ്ദ്യേശത്തേടെയാണ് പിടിച്ചെടുത്തതെന്നുമായിരുന്നു ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോടു പറഞ്ഞത്.
Also read : ജെഫ്റി എപ്സ്റ്റിനുമായി ബന്ധപ്പെട്ട രേഖകൾ പുറത്ത് വിടാൻ അനുമതി നൽകി ന്യൂയോർക്ക് കോടതി
ഓയിൽ ടാങ്ക് എന്ത് ചെയ്യാൽ പോകുകയാണെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അത് നമ്മൾ സൂക്ഷിക്കുമെന്ന് തോന്നുന്നു, മറ്റു കാര്യങ്ങളും നടക്കുന്നുണ്ട് എന്നായിരുന്നു ട്രംപിന്റെ മറുപടി. മറ്റ് വിവരങ്ങളൊന്നും പുറത്ത് വിടാൻ ട്രംപ് തയ്യാറായതുമില്ല. യു എസ് അറ്റോർണി ജനറൽ പുറത്ത് വിട്ട വിഡിയോയിൽ സൈനികർ ഹെലികോപ്ടറിൽ നിന്ന് ടെക്കിലിറങ്ങി തോക്ക് ചൂണ്ടുന്ന ദൃശ്യങ്ങളുണ്ട്.
തീവ്രവാദ വിരുദ്ധ സഘടനകളെ പിന്തുണയ്ക്കുന്ന നിയമ വിരുദ്ധ എണ്ണക്കപ്പലാണ്, വർഷങ്ങളായി അമേരിക്ക എണ്ണക്കപ്പലുകൾക്ക് ഉപരോദം ഏർപ്പെടുത്തുന്നുണ്ടെന്ന് അറ്റോർണി ജനറൽ പാം ബോണ്ടി പറഞ്ഞു. ദിവസം ഒരു ദശലക്ഷം ബാരൽ എണ്ണ ഉൽപ്പാദിപ്പിക്കുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ ശേഖരം വെനസ്വലയിലുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

