
യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ദോഹയിലെത്തി. ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി അദ്ദേഹത്തെ വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. ഇസ്രയേല്‍ ആക്രമണം നടന്ന് പിറ്റേന്നാണ് സഹോദര രാജ്യമായ യു എ ഇയുടെ പ്രസിഡന്റ് ഖത്തറിലെത്തിയത്.
അതിനിടെ, ഇസ്രയേല്‍ ആക്രമണത്തില്‍ ഖത്തര്‍ പുതിയ പ്രസ്താവന പുറത്തിറക്കി. ഇസ്രയേലിന്റെത് കാടത്തമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇന്റേണല്‍ സെക്യൂരിറ്റി ഫോഴ്‌സിലെ കോര്‍പറല്‍ ബദര്‍ സാദ് മുഹമ്മദ് അല്‍ ഹുമൈദി അല്‍ ദോസരി അടക്കമുള്ളവരാണ് മരിച്ചത്. അല്‍ ദോസരിയുടെ കുടുംബത്തിന് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹിമാന്‍ ബിന്‍ ജാസിം അല്‍ താനി അനുശോചനം അറിയിച്ചു.
Read Also: ഇസ്രയേല്‍ ആക്രമണത്തിന് മുന്‍പ് മുന്നറിയിപ്പ് നല്‍കിയെന്ന ട്രംപിന്റെ അവകാശവാദം തള്ളി ഖത്തര്‍
മിഡില്‍ ഈസ്റ്റിന്റെ ഭൂപടം മാറ്റിവരക്കുമെന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തേ പ്രഖ്യാപിച്ചിരുന്നത് ഷെയ്ഖ് മുഹമ്മദ് അപലപിച്ചു. ഈ ആക്രമണവും അറേബ്യന്‍ ഗള്‍ഫിനെ മാറ്റിമറിക്കാനുള്ള ഭീഷണിയെയാണോ അര്‍ഥമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

