‘റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ചൈനക്കും ഇന്ത്യക്കും മേൽ തീരുവ ചുമത്തണം’; ജി 7 രാജ്യങ്ങളോട് പുതിയ ആവശ്യവുമായി അമേരിക്ക

usa tariffs

റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്താൻ ജി7 രാജ്യങ്ങളോട് ആവശ്യപ്പെട്ട് അമേരിക്ക. ഒറ്റക്കെട്ടായി താരിഫ് ചുമത്തിയാൽ മാത്രമേ റഷ്യയുടെ ‘യുദ്ധക്കൊതി’ അവസാനിപ്പിക്കാൻ പറ്റുകയുള്ളു എന്നാണ് ആവശ്യമുന്നയിച്ചു കൊണ്ട് യുഎസ് മുന്നോട്ട് വച്ച വാദം. ജി 7 ധനമന്ത്രിമാരുമായി ഫോണിൽ സംസാരിക്കവേയാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റും ട്രേഡ് പ്രതിനിധി അംബാസഡർ ജാമിസൺ ഗ്രീറും ഈ ആവശ്യം മുന്നോട്ട് വച്ചത്.

ചൈനയും ഇന്ത്യയും റഷ്യയിൽ നിന്നും എണ്ണ വാങ്ങി അവരെ സഹായിക്കുകയാണെന്നും യുഎസ് ആരോപിച്ചു. യുഎസ്, യുകെ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇറ്റലി, ജപ്പാൻ എന്നിവ ഉൾപ്പെടുന്ന സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി 7.

ALSO READ; ഗാസയിലെ വംശഹത്യ: ഇസ്രയേലുമായുള്ള ബന്ധം വിഛേദിച്ച് അന്താരാഷ്ട്ര സർവ്വകലാശാലകൾ

റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നു എന്നാരോപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25% അധിക തീരുവ ചുമത്തിയിരുന്നു. ഇതോടെ ഇന്ത്യക്ക് മേലുള്ള മൊത്തം തീരുവ 50% ആയത് ഇന്ത്യയെ ചൊടിപ്പിച്ചു. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വഷളാക്കിയിരുന്നു. ഇതിന് പിന്നാലെ, റഷ്യയുടെയും ചൈനയുടെയും തലവന്മാരുമായി ഇന്ത്യൻ പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയതും യുഎസിന് ഇഷ്ടപ്പെട്ടില്ല. ഇതിന് പിന്നാലെയാണ് ജി 7 രാജ്യങ്ങളോടും താരിഫ് അടിച്ചേൽപ്പിക്കാൻ അമേരിക്ക ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News