സോഷ്യൽ മീഡിയ പരിശോധന കർശനമാക്കിയതോടെ എച്ച്-1ബി വിസ അഭിമുഖങ്ങൾ വൈകുന്നു

അമേരിക്കൻ വിസ നടപടികളുടെ ഭാ​ഗമായി സോഷ്യൽ മീഡിയ പരിശോധന കർശനമാക്കിയതോടെ എച്ച്-1ബി വിസ അഭിമുഖങ്ങൾ വൈകുന്നു. ഡിസംബർ 15 മുതൽ എല്ലാ എച്ച് 1 ബി വിസ അപേക്ഷകരുടെയും അവരുടെ ആശ്രിതരുടെയും സോഷ്യൽ മീഡിയ സ്കാനിങ് നിർബന്ധിതമാക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്ര​ഖ്യാപിച്ചു.

ഡിസംബർ മുതൽ ഏപ്രിൽ മെയ് മാസങ്ങളിൽ നടക്കേണ്ട നിരവധി അഭിമുഖങ്ങളും 2026 ഒക്ടോബർ മാസത്തിലേക്കാണ് മാറ്റിയിരിക്കുന്നത്. നിലവിൽ അമേരിക്കയിലുള്ളവർ അടിയന്തര സാഹചര്യങ്ങൾക്കല്ലാതെ രാജ്യം വിടുന്നത് ഒഴിവാക്കണം. ഇപ്പോഴുള്ള സാഹചര്യം അനുസരിച്ച് അമേരിക്കയിൽ തുടരുന്നതിന് വിസ സ്റ്റാമ്പിങ്ങ് ആവശ്യമില്ലെങ്കിലും രാജ്യത്തിന് പുറത്ത് പോയാൽ തിരികെ പ്രവേശിക്കാൻ സ്റ്റാമ്പിങ് ആവശ്യമാണ്. ഇപ്പോൾ രാജ്യത്തിന് പുറത്ത് പോയാൽ തിരികെ പ്രവേശിക്കുന്നതിന് സ്റ്റാമ്പിങ് നടപടികൾ പൂർത്തിയാകാൻ കാലതാമസമുണ്ടാകും.

Also read : ബ്രൗൺ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്പ് നടത്തിയെന്ന് സംശയിക്കുന്നയാളെ മരിച്ച നിലയിൽ കണ്ടെത്തി


കോൺസുലേറ്റ് ഓഫീസർമാർ സോഷ്യൽ മീഡിയ പ്രവർത്തനവും, അടിസ്ഥാന വിവരങ്ങളും മറ്റ് ഓൺലൈൻ ഉള്ളടക്കങ്ങളും പരിശോധിക്കും. ഇതിന്റെ ഭാ​ഗമായി പ്രോസസിങ് സമയം വർദ്ധിക്കുകയോ അല്ലെങ്കിൽ ഉദ്യോ​ഗസ്ഥർ ആവശ്യപ്പെടുന്ന വിവരങ്ങൾ കിട്ടാതെ വരുകയോ ചെയ്താൽ വിസ ലഭിക്കാതെ വരാം.

ജോലി നഷ്ടപ്പെട്ട ശേഷം ജൂൺ അല്ലെങ്കിൽ ജൂലൈ മാസത്തിൽ മറ്റൊരു ജോലി കണ്ടെത്തിയാലും കമ്പനികൾ പുതിയ പെറ്റീഷൻ ഫയൽ ചെയ്യാതിരിക്കാനുള്ളസാധ്യതയുണ്ടെന്ന് ഹൂസ്റ്റണിലെ റെഡ്ഡി ന്യൂമാൻ ബ്രൗൺ പിസിയിലെ അറ്റോർണി എമിലി ന്യൂമാൻ പറഞ്ഞു. വിസ സ്റ്റാപിങിനായി നാട്ടിലെത്തിയ നൂറ് കണക്കിന് ഇന്ത്യക്കാരുടെ ജോലി ഇപ്പോൾ പ്രതിസന്ധിയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News