
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. ലോകമെമ്പാടും ട്രംപ് ഏർപ്പെടുത്തിയ തീരുവ ഫെഡറൽ നിയമത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കി യുഎസ് സുപ്രീം കോടതി വെള്ളിയാഴ്ച്ച വിധി പുറത്തിറക്കി. 6–3 വിധിയിൽ താരിഫുകൾ നിയമത്തിന് പരിധിക്കപ്പുറമാണെന്നും കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ജോൺ റോബർട്ട്സാണ് വിധി പുറപ്പെടുവിച്ചത്. വിധി ട്രംപിന്റെ വ്യാപാര യുദ്ധ നയങ്ങൾക്ക് തിരിച്ചടി ആയിരിക്കുകയാണ്.
Also read : 2030 ഫിഫ ലോകകപ്പിന് മുന്നോടിയായി തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കി മെറോക്കോ
വാണിജ്യം നിയന്ത്രിക്കുന്നതിന് താരിഫുകൾ ചുമത്താൻ പ്രസിഡന്റിന് അധികാരമുണ്ടെന്ന ഭരണകൂടത്തിന്റെ വാദം റോബർട്ട്സ് തള്ളിയിരുന്നു. ലോകമെമ്പാടുമുള്ള സമ്പത്വ്യവസ്ഥയ്ക്ക് ഈ വിധി വലിയ ആശ്വാസം നൽകുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തി. അടിയന്തരാവസ്ഥയ്ക്ക് മറുപടിയായി വ്യാപാരം നിയന്ത്രിക്കാൻ പ്രസിഡന്റിന് അധികാരം നൽകുന്ന 1977-ലെ നിയമമായ ഇന്റർനാഷണൽ എമർജൻസി ഇക്കണോമിക്സ് പവേഴ്സ് ആക്ട് ട്രംപ് ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് വിധി.
News summary: The US Supreme Court issued a ruling on Friday, stating that the tariffs imposed by Trump around the world violate federal law.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

