ഉക്രയ്‌ൻ–റഷ്യ യുദ്ധം; സമാധാന ഉടമ്പടി ഉണ്ടാക്കാൻ അമേരിക്ക–റഷ്യ–ഉക്രയ്‌ൻ സംയുക്ത ചർച്ച

discussinon

യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ അമേരിക്ക–റഷ്യ–ഉക്രയ്‌ൻ സംയുക്ത ചർച്ചയ്‌ക്കൊരുങ്ങുന്നു. അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഉക്രയ്‌ൻ പ്രസിഡന്റ്‌ വൊളോദിമിർ സെലൻസ്‌കിയുമായും യൂറോപ്യൻ നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം.
ആദ്യം സെലൻസ്‌കിയും പുടിനുമായുള്ള കൂടിക്കാഴ്‌ച നടത്താനും തുടർന്ന്‌ യുഎസ്‌– -റഷ്യ -–ഉക്രയ്‌ൻ ത്രികക്ഷി ചർച്ച നടത്താനുമാണ്‌ ഉദ്ദേശിക്കുന്നത്.
സമാധാന ഉടമ്പടി ഉണ്ടാക്കാനാണ് ലക്ഷ്യമെന്നും അത് സാധ്യമാകുമോ ഇല്ലയോ എന്ന് രണ്ടാഴ്‌ചയ്‌ക്കകം അറിയാമെന്നും യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും ഉക്രയ്ന് സുരക്ഷ ഉറപ്പാക്കുമെന്നും ട്രംപ് വ്യക്തമാക്കി.

ALSO READ: ഗാസയില്‍ സമാധാനം പുലരുന്നോ?ഹമാസ് വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ചതായി റിപ്പോര്‍ട്ട്

അതേസമയം ത്രികക്ഷി ചർച്ചയ്‌ക്ക് തങ്ങൾ തയ്യാറാണെന്നും ശാശ്വത സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും സെലൻസ്‌കി വ്യക്തമാക്കി. വെടിനിർത്തൽ ധാരണയായാൽ രാജ്യത്ത് പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്നും സെലൻസ്‌കി പറഞ്ഞു. അലാസ്‌കയിൽ ട്രംപ്–പുടിൻ കൂടിക്കാഴ്‌ചയ്‌ക്ക് ശേഷമാണ് വൈറ്റ്ഹൗസിൽ സെലൻസ്‌കിയുമായി കൂടിക്കാഴ്‌ച നടത്തിയത്.

ALSO READ: ഹമാസ് വെടിനിര്‍ത്തലിന് തയ്യാറായപ്പോഴും ആക്രമണം തുടര്‍ന്ന് ഇസ്രയേല്‍; തെക്കന്‍ ഗാസയില്‍ വീടുകള്‍ തകര്‍ത്തു, 21 മരണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News