
അമേരിക്ക ബന്ദിയാക്കിയ വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ഇന്ന് ന്യൂയോർക്ക് സിറ്റി കോടതിയിൽ ഹാജരാകും.
മയക്കുമരുന്ന്, കൊക്കെയ്ൻ കടത്ത്, ആയുധ കുറ്റങ്ങൾ എന്നിവയാണ് മഡുറോയ്ക്ക് എതിരെ ചുമത്തിയ കുറ്റങ്ങൾ. മാൻഹട്ടൻ ഫെഡറൽ കോടതിയിലേക്കാവും മഡുറോയെയും ഭാര്യയെയും കൊണ്ടുവരിക.
അതേസമയം യുഎസ് നിയമവ്യവസ്ഥയിലെ ക്രിമിനൽ പ്രതി എന്ന നിലയിൽ ഒരു പരമാധികാര രാഷ്ട്രത്തലവനെ എങ്ങനെ വിചാരണ ചെയ്യും എന്നതാണ് ലോകം ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ദിവസം ന്യൂയോർക്കിലെത്തിച്ച മഡുറോയെയും ഭാര്യയെയും മാൻഹട്ടനിലെ യു.എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ ആസ്ഥാനത്ത് എത്തിച്ചശേഷം ബ്രൂക്ക്ലിനിലെ മെട്രോപൊളിറ്റൻ ഡിറ്റൻഷൻ സെന്ററിലേക്കാണ് കൊണ്ടുപോയത്. ന്യൂയോർക്കിലെ ഏക ഫെഡറൽ ജയിലാണിത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

