വെനസ്വേലക്കെതിരായ യുഎസ് സൈനിക നടപടി ആസന്നം: ലോകം യുദ്ധഭീതിയിൽ

War Clouds Venezuela

വെനസ്വേലയുടെ ആകാശപാത “പൂർണ്ണമായും അടച്ചിരിക്കുന്നു” എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള പ്രഖ്യാപനം, വെനസ്വേലയ്‌ക്കെതിരെ അമേരിക്കയുടെ സൈനിക നടപടി ഉണ്ടാകുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയ്‌ക്കെതിരെയുള്ള മുകളിൽ സമ്മർദ്ദം ഉയർത്തിക്കൊണ്ട് മയക്കുമരുന്ന് വ്യാപാരത്തിനെതിരെയുള്ള നടപടി എന്ന പേരിൽ മേഖലയിലെ സൈനിക സാന്നിധ്യം വർദ്ധിപ്പിചിരിക്കുകയാണ് അമേരിക്ക.

മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി വെനസ്വേലയെ ലക്ഷ്യമിടുകയാണെന്ന് ട്രംപ് ഭരണകൂടം പറയുന്നുണ്ടെങ്കിലും, മഡുറോയെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യുന്നതിനുള്ള മറ മാത്രമാണ് ഇതെന്ന് വിമർശനമുയർന്നിട്ടുണ്ട്. മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള നടപടികൾ എന്ന പേരിൽ മഡുറോയോട് അടുപ്പമുണ്ടെന്ന് യു എസ് ആരോപിക്കുന്ന കാർട്ടൽ ഡി ലോസ് സോൾസ് എന്ന ശൃംഖലയെ ഒരു വിദേശ ഭീകര സംഘടനയായി യുഎസ് മുദ്രകുത്തി.

Also Read: പ്രതിരോധ സേനാ മേധാവിയായി അസീം മുനീറിനെ പ്രഖ്യാപിക്കുന്നതിന് മുമ്പ് രാജ്യം വിട്ട് പാക്ക് പ്രധാനമന്ത്രി

ട്രംപിന്റെ നീക്കത്തെ “കൊളോണിയലിസ്റ്റ് ഭീഷണി” എന്ന് വിശേഷിപ്പിച്ച വെനസ്വേലൻ സർക്കാർ. യുഎസ് നടപടികൾ വെനസ്വേലയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ചു. ഇരു നേതാക്കളും തമ്മിൽ ഫോൺ സംഭാഷണം നടത്തിയെങ്കിലും ഒരു സമവായത്തിൽ എത്താൻ കഴിഞ്ഞില്ല എന്നുമുള്ള റിപ്പോർട്ടുകൾ യുദ്ധം ആസന്നമാണെന്ന സൂചനയാണ് നൽകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News