ബിടിഎസ് താരത്തിൻ്റെ വീട്ടില്‍ അതിക്രമിച്ച് കയറി; സ്ത്രീ അറസ്റ്റില്‍

jungkook

ബിടിഎസ് പോപ്പ് ബാൻഡ് താരം ജങ്കൂക്കിൻ്റെ വീട്ടില്‍ അതിക്രമിച്ച് കയറിയ സ്ത്രീ അറസ്റ്റില്‍. ജങ്കൂക്കിന്റെ സോളിലെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ചയാളാണ് പിടിയിലായത്. ക‍ഴിഞ്ഞ ശനിയാഴ്ച രാത്രി 11:20 ഓടെയാണ് സ്ത്രീയെ പിടികൂടിയത്. ജങ്കൂക്കിൻ്റെ പാര്‍ക്കിങ്ങ് സ്ഥലത്തേക്ക് അവര്‍ അനധികൃതമായി പ്രവേശിക്കുകയായിരുന്നു.

സുരക്ഷാ ജീവനക്കാരൻ ഇവരെ സിസിടിവി ക്യാമറകളിൽ കണ്ടതിന് പിന്നാലെ പൊലീസിൽ വിവരമറിയിച്ചു. ചോദ്യം ചെയ്തപ്പോൾ, ‘ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു’ എന്നാണ് സ്ത്രീ പൊലീസിനോട് പറഞ്ഞത്. അതിക്രമിച്ച് കയറിയതിന് പിന്നാലെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

ALSO READ: പഹൽഗാം ഭീകരക്രമണത്തെ അപലപിച്ച് ഷാങ്ഹായ് ഉച്ചകോടി; പുടിനുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി

ജൂണിലും സമാനമായ സംഭവം നടന്നിരുന്നു. ജങ്കൂക്ക് സൈനിക സേവനത്തിൽ നിന്ന് വിരമിച്ച അതേ ദിവസം തന്നെ മറ്റൊരു സ്ത്രീ അദ്ദേഹത്തിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറാൻ ശ്രമിച്ചിരുന്നു. വാതിലിന്റെ കോഡ് ഉപയോഗിച്ച് അകത്തേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിലാണ് അവരെ പൊലീസ് അറസ്റ്റ് ചെയ്തത്. ചൈനയിൽ താമസിക്കുന്ന ഇവര്‍ ജങ്കൂക്കിനെ കാണാനാണ് ദക്ഷിണ കൊറിയയിലേക്ക് വന്നതെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News