
പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനും മികച്ച സേവനങ്ങൾ ഉറപ്പാക്കുന്നതിനുമായുള്ള പദ്ധതിയുടെ ഭാഗമായി ലോക ബാങ്ക് 700 മില്യൺ (ഏകദേശം 6270 കോടി രൂപ) വായ്പ്പയ്ക്ക് അംഗീകാരം നൽകി. സാമ്പത്തിക മാന്ദ്യം നിലനിൽക്കുന്ന ഈ സാഹചര്യത്തിലാണ് പാകിസ്ഥാന് അംഗീകാരം നൽകിയത്. മുൻപ് സൗദിയിൽ നിന്നും ചൈനയിൽ നിന്നും പാകിസ്ഥാൻ പാകിസ്ഥാൻ വായ്പ്പ എടുത്തിട്ടുണ്ട്.
റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം പബ്ലിക്ക് റിസോഴ്സ് ഫോർ ഇൻക്ലൂസീവി ഡെവലപ്മെന്റ് മൾട്ടിഫെയ്സ് പ്രോഗ്രമാറ്റിക് അപ്രോച്ച് (PRID-MPA) പദ്ധതി പ്രകാരമാണ് ലോക ബാങ്ക് വായ്പ നൽകുന്നത്. പലഘട്ടങ്ങളിലായിട്ടാകും ഫണ്ട് വിതരണം ചെയ്യുക.
ഏറ്റവും ജനസഖ്യയുള്ള പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ പ്രാദ്ധമിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് ലോക ബാങ്ക് ഓഗസ്റ്റിൽ നൽകിയ 479 മില്യൺ ഡോളർ ഗ്രാൻഡിനെ തുടർന്നാണ് ഈ അംഗീകാരം.
പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന് പലപ്പോഴായി ലോക ബാങ്ക് ഉൾപ്പെടെ പലയിടത്ത് നിന്നും വായ്പ്പ സ്വീകരിച്ചിട്ടുണ്ട്. ഇത് കൂടുതൽ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് രാജ്യത്തെ നയിക്കുന്നത്. പാകിസ്ഥാന്റെ ധനകാര്യ മന്ത്രാലയം നവംബറിൽ അപ്‌ലോഡ് ചെയ്ത ഐഎംഎഫ്-ലോകബാങ്ക് റിപ്പോർട്ടിൽ രാഷ്ട്രീയ സാഹചര്യം, ബജറ്റിലെ അപാകത, നിക്ഷേപത്തിൽ വന്ന തകർച്ച എന്നിവയാണ് പാകിസ്ഥാനെ കടബാദ്ധ്യതയിൽ എത്തിച്ചത് എന്ന് പറയുന്നു. പാകിസ്ഥാന് ലോക ബാങ്ക് വായ്പ നൽകുന്നതിന് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിക്കുെമന്നും റോയിട്ടേഴ്സ് പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

