
ഫ്ലോറിഡയിലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാർ-എ-ലാഗോ റിസോർട്ടിൽ അതിക്രമിച്ചു കയറിയ ആയുധധാരിയായ യുവാവിനെ സീക്രട്ട് സർവീസ് ഏജന്റുമാർ വെടിവച്ചു കൊന്നു. യുവാവിൻ്റെ കൈയ്യിൽ തോക്കുണ്ടായിരുന്നതായി സീക്രട്ട് ഏജൻ്റുമാർ അറിയിച്ചു. സംഭവം നടക്കുമ്പോൾ ട്രംപ് അവിടെ ഉണ്ടായിരുന്നില്ല. യുഎസ് സീക്രട്ട് സർവീസ് വക്താവ് ആന്റണി ഗുഗ്ലിയൽമി എക്‌സിലൂടെ അറിയിച്ചു.
പുലർച്ചെ 1.30ന് ആണ് സംഭവം നടന്നതെന്ന് സീക്രട്ട് സർവീസ് പ്രസ്താവനയിൽ പറഞ്ഞു. 20 വയസ് പ്രായം തോന്നിക്കുന്ന യുവാവ്, മാർ-എ-ലാഗോ റിസോർട്ടിൽ അനധികൃതമായി പ്രവേശിക്കുകയായിരുന്നു. തുടർന്ന് സീക്രട്ട് സർവീസ് ഏജന്റുമാരും പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസിലെ (പിബിഎസ്ഒ) ഡെപ്യൂട്ടിയും യുവാവിനെ വെടിവച്ചു കൊല്ലുകയായിരുന്നു. യുവാവുമായുള്ള ഏറ്റുമുട്ടലിനിടെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആർക്കും പരുക്കേറ്റിട്ടില്ല.
ALSO READ: അന്ന് മരിച്ചത് 9000 പേർ;ഇന്ന് വീണ്ടും ഭീതിയിലാഴ്ത്തി നേപ്പാളിൽ ഭൂചലനം
യുഎസ് തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ്, 2024 സെപ്റ്റംബറിൽ ഫ്ലോറിഡയിലെ ഒരു ഗോൾഫ് കോഴ്‌സിൽ വെച്ച് ട്രംപിനെ വധിക്കാൻ പദ്ധതിയിട്ട റയാൻ റൗത്തിന് ജീവപര്യന്തം തടവിന് ശിക്ഷ വിധിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

