
ന്യൂയോര്‍ക്ക് മേയറായി സൊഹ്റാൻ മംദാനി ഇന്ന് ചുമതലയേല്‍ക്കും. കഴിഞ്ഞ 100 വർഷത്തിനിടെ ന്യൂയോർക്ക് മേയറാകുന്ന ഏറ്റവും പ്രായംകുറഞ്ഞയാൾ എന്ന നേട്ടവുമായിട്ടാണ് അദ്ദേഹത്തിന്റെ വരവ്. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ ആദ്യമായി ഖുര്‍ആനില്‍ തൊട്ടാകും സത്യപ്രതിജ്ഞ. മംദാനിയുടെ വിജയം ഏറെ പ്രസക്തമാകുന്നത് രാഷ്ട്രീയ സമീപനങ്ങളിൽ ന്യൂയോർക്ക് മുന്നോട്ട് വെച്ച മാറ്റം തന്നെയാണ്. ന്യൂയോർക്കിൽ പൊതുവിൽ പുരോഗമന ചിന്തകൾക്കും ജനകീയ ആവശ്യങ്ങൾക്കുമുള്ള പിന്തുണ വർദ്ധിക്കുന്നതായാണ് അദ്ദേഹത്തിന്‍റെ വിജയം അടിവരയിടുന്നത്. ഈ വിജയം അമേരിക്കയിലെ കുടിയേറ്റക്കാർക്കും മുസ്ലിം സമൂഹത്തിനും ദക്ഷിണേഷ്യൻ വംശജർക്കുമുള്ള അംഗീകാരമായും കണക്കാക്കുന്നു.
ആരാണ് സൊഹ്റാൻ മംദാനി ?
ജനനം: 1991 ഒക്‌ടോബർ 18-ന്, ഉഗാണ്ടയിലെ കമ്പാലയിൽ
പിതാവ്: മഹ്മൂദ് മംദാനി – ഉഗാണ്ടൻ – ഇന്ത്യൻ വംശജനായ അക്കാദമിക്.
മാതാവ്: മീരാ നയ്യാർ – പ്രശസ്ത ഇന്ത്യൻ സിനിമാ സംവിധായിക
കുടുംബം: ഏഴാം വയസ്സിൽ അമേരിക്കയിലേക്ക് കുടിയേറി. മംദാനിയുടെ കുടുംബം ഇപ്പോൾ താമസിക്കുന്നത് ന്യൂയോർക്കിലാണ്.
പൗരത്വം: 2018-ൽ മംദാനി അമേരിക്കൻ പൗരത്വം നേടി.
വിദ്യാഭ്യാസം: ബ്രോൺക്സ് ഹൈസ്കൂൾ ഓഫ് സയൻസ് – ബൗഡിൻ കോളേജ് (ആഫ്രിക്കാനാ സ്റ്റഡീസിൽ ബിരുദം, 2014).
ALSO READ: വേഗത്തിൽ വിരൽത്തുമ്പിൽ; കെ സ്മാർട്ടിന്റെ വിജയകരമായ രണ്ട് വർഷങ്ങൾ
രാഷ്ട്രീയ പശ്ചാത്തലം
2021 മുതൽ ന്യൂയോർക്കിലെ 36-ാം ജില്ലയെ (ക്വീൻസ്, ആസ്റ്റോറിയ എന്നിവ) പ്രതിനിധീകരിക്കുന്ന ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി അംഗം.
ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ് ഓഫ് അമേരിക്ക പാർട്ടി നേതാവ്
മേയർ തെരഞ്ഞെടുപ്പിൽ ഉന്നയിച്ച പ്രധാന പ്രചാരണ വിഷയങ്ങൾ:
വീടുകളുടെ ലഭ്യത, വാടകക്കാരുടെ അവകാശങ്ങൾ, പൊതുഗതാഗതം മെച്ചപ്പെടുത്തൽ, സമ്പന്നർക്കുള്ള നികുതി വർദ്ധന.
പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ:
– നഗര ബസുകൾ സൗജന്യമാക്കുക
– പൊതു നിയന്ത്രിത വിലക്കുറവുള്ള വീടുകൾ നിർമ്മിക്കുക
– വാടക നിയന്ത്രിത വീടുകളിൽ വാടക നിശ്ചലപ്പെടുത്തുക
– സർവസൗജന്യ ബാലസംരക്ഷണ സേവനം
– പൊതുഗതാഗത വികസനം
– വലിയ കമ്പനികൾക്കും സമ്പന്നർക്കും നികുതി വർദ്ധിപ്പിക്കും

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

