ലോകകപ്പ് മുന്നേ അർജന്റീനയ്ക്ക് തിരിച്ചടി; മൂന്ന് പ്രധാന താരങ്ങൾക്ക് പരിക്ക്

arg-vs-brazil-world-cup-qualifier

ഫുട്ബോൾ ലോകകപ്പ് കിരീടം നിലനിർത്താൻ ഒരുങ്ങുന്ന മെസ്സിക്കും അര്ജന്റീനയ്ക്കും തിരിച്ചടി. ടീമിന്റെ ആണിക്കല്ലായ മൂന്നു പ്രധാന താരങ്ങൾ പരിക്കിന്റെ പിടിയിലായതാണ് അവർക്കു ആശങ്കയാകുന്നത്. ജൂണിൽ അമേരിക്കയിൽ നടക്കുന്ന ലോകകപ്പിന് തയാറെടുക്കുന്ന പരിശീലകൻ സ്‌കലോണിക്കും സംഘത്തിനും ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിക്കുകയാണ് മൂവർ സംഘത്തിന്റെ പരിക്ക്.

പരിക്കിന്റെ പിടിയിലായ ഏറ്റവും പ്രധാന താരം ഗോളി എമിലിയാനോ മാർട്ടിനെസ് ആണ്. ആസ്റ്റൺ വില്ലയുടെ വാം-അപ്പ് സെഷനിൽ അനുഭവപ്പെട്ട അസ്വസ്ഥതതയെ തുടർന്ന് താരത്തെ ടീമിന്റെ ആദ്യ ഇലവനിൽ നിന്നും ഒഴിവാക്കിയതാണ് മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്. പ്രതിരോധനിരയിലെ വിശ്വസ്തനും ടോട്ടനം ഹോട്സ്പറിന്റെ താരവുമായ ക്രിസ്റ്റ്യൻ റൊമേറോയ്ക്കും സണ്ടർലാൻഡിനെതിരായ മത്സരത്തിനിടെ പരിക്കേറ്റു. സഹതാരവുമായി ഉണ്ടായ കൂട്ടിയിടിയെ തുടർന്ന് കളം വിട്ട അദ്ദേഹത്തിന്റെ ഫിട്നെസ്സിനെ പറ്റി ഒരു അറിയിപ്പും ക്ലബ് നൽകിയിട്ടില്ല.

Also Read: വൻ ട്വിസ്റ്റ്! ഇറ്റലി ഫിഫ ഫുട്ബോൾ ലോകകപ്പിൽ കളിച്ചേക്കും

ടീമിന്റെ മുന്നേറ്റനിരയിലെ കുന്തമുനയായ ഇന്റർ മിലാൻ താരം ലൗതാരോ മാർട്ടിനെസ് വീണ്ടും പരിക്കിന്റെ പിടിയിലായി എന്നാണ് റിപ്പോർട്ട്. വീണ്ടും പേശിയിൽ പരിക്ക് ഏറ്റ അദ്ദേഹത്തിന്റെ ഫിറ്റ്നസിനെ പറ്റി വലിയ ആശങ്കയാണ് നിലനിൽക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News