സിഡ്നിയിൽ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ വെടിവയ്പ്പിൽ പത്ത് പേർ കൊല്ലപ്പെട്ടു

10 killed sydney beach

സിഡ്നിയിലെ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ വെടിവപ്പിൽ പത്ത് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. സിഡ്നിയിലെ വിനോദ സഞ്ചാര കേന്ദ്രമായ ബോണ്ടി ബീച്ചിലാണ് വെടിവയ്പ്പുണ്ടായത്. കഴിഞ്ഞ ദിവസം പ്രാദേശിക സമയം വൈകീട്ട് 6.45 നാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. വെടിവയ്പ്പിന്റെ കാരണങ്ങളും പശ്ചാത്തലവും വ്യക്തമായിട്ടില്ലെന്നും പൊലീസ് അറിയിച്ചു. കറുത്ത വസ്ത്രധാരികളായ രണ്ട് പേരാണ് വെടിവയ്പ്പിന് പിന്നിൽ. ആളുകൾ ചിതറിയോടിയതോടെ ഇരുവരും തുടരെ വെടിയുതിർക്കുകയായിരുന്നു. ഏകദേശം 50 റൗണ്ട് വെടിവയ്പ്പ് നടന്നതായാണ് വിവരം.

എട്ടുദിവസത്തെ യഹൂദ ഉത്സവമായ ഹാനക്കയുടെ ആദ്യ രാത്രിയിലാണ് വെടിവയ്പ് നടന്നത്. ഉത്സവവുമായി ബന്ധപ്പെട്ട് കടല്‍ത്തീരത്ത് നൂറുകണക്കിന് ആളുകല്‍ ഒത്തുകൂടിയ സമയമായിരുന്നു ഇത്. ഇതായിരുന്നു പ്രദേശത്ത് കൂടുതൽ ആൾക്കാർ ഉണ്ടാകാനും കാരണമായത്.
ബോണ്ടിയിലെ സംഭവം ഞെട്ടിക്കുന്നതും വേദനാജനകവുമാണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് പ്രതികരിച്ചു.

Also read; ദക്ഷിണാഫ്രിക്കയില്‍ ക്ഷേത്രം തകര്‍ന്ന് ഇന്ത്യൻ വംശജനുള്‍പ്പെടെ നാലു പേര്‍ മരിച്ചു

ഇനിയൊരു അറിയിപ്പുണ്ടാകുന്നകത് വരെ ബോണ്ടി ബീച്ചിലേക്ക് പൊതുജനങ്ങളുടെ പ്രവേശനവും വിലക്കിയിട്ടുണ്ട്. പിരക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായും രക്ഷാപ്രവർത്തകർ അറിയിച്ചു. പൊലീസും എമർജൻസി റെസ്പോണ്ടന്റും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News