ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ഇരട്ടവരി തുരങ്കപാത അരുണാചൽപ്രദേശിൽ ഉദ്ഘാടനം നിർവഹിച്ചു

ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമുള്ള ഇരട്ടവരി തുരങ്കപാതയായ സേല തുരങ്കപാത അരുണാചല്‍പ്രദേശില്‍ ഉദ്ഘാടനം ചെയ്തു. ശനിയാഴ്ച നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇരട്ടവരി തുരങ്കപാത ഉദ്ഘാടനം ചെയ്തത്. കനത്ത മഴയിൽ അടിക്കടിയുണ്ടാകുന്ന മഞ്ഞുവീഴ്ചയും ഉരുള്‍പട്ടലും മൂലം ബാലിപാര-ചാരിദൗര്‍-തവാങ് പാത അടച്ചിടേണ്ടിവരുന്നത് തുടര്‍ക്കഥയായിരുന്നു. ഇതോടെയാണ് ഇരട്ടവരി തുരങ്കപാതാ പദ്ധതി പരിഗണനയില്‍ വരുന്നത്.

Also Read; വിജയിയുടെ പാര്‍ട്ടിയില്‍ മണിക്കൂറുകള്‍ക്കകം ചേര്‍ന്നത് 20 ലക്ഷത്തിലധികം പേര്‍; ആദ്യ അംഗം വിജയ് തന്നെ

2019 ഫെബ്രുവരി 9-ന് പദ്ധതിയുടെ ശിലാസ്ഥാപനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. അതേവര്‍ഷം ഏപ്രില്‍ 1-ന് തന്നെ നിർമാണ പ്രവർത്തനവും ആരംഭിച്ചു. സമുദ്രനിരപ്പില്‍നിന്ന് 13,000 അടി ഉയരത്തിലാണ് സേല തുരങ്കപാത സ്ഥിതിചെയ്യുന്നത്. യഥാര്‍ഥ നിയന്ത്രണരേഖയില്‍നിന്ന് അധികം അകലെയല്ലാതെ സ്ഥിതിചെയ്യുന്നതിനാല്‍ തന്ത്രപരമായ പ്രാധാന്യവും ഈ പാതയ്ക്കുണ്ട്.

Also Read; മുടക്കുമുതൽ 1.30 കോടി; കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒരുങ്ങുന്നത് ഭൂഗർഭ സഞ്ചാരപാത

മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിൽ പ്രതിദിനം 3,000കാറുകളും 2,000 ട്രക്കുകളും കടന്നുപോകുന്ന രീതിയിലാണ് ഈ തുരങ്കപാത രൂപകല്‍പന ചെയ്തിരിക്കുന്നത്. ന്യൂ ഓസ്‌ട്രേലിയന്‍ ടണലിങ് മെഥേഡ് (NATM) ഉപയോഗിച്ച് 825 കോടി രൂപ ചെലവഴിച്ചാണ് സേലം തുരങ്ക പാതയുടെ നിര്‍മാണം നടത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News