അക്രമകാരി: ലോകത്തിലെ ഏറ്റവും വലിയ പിറ്റ്ബുള്‍; വില 2 കോടി

നായകളില്‍ ഏറ്റവും അക്രമകാരികളായ ഇനങ്ങളിലൊന്നാണ് പിറ്റ്ബുള്‍. സാധാരണ നായ ഇനങ്ങളില്‍ നിന്ന് വ്യത്യസ്തമായി വലിയ വലുപ്പമാണ് പിറ്റ്ബുള്‍ വിഭാഗത്തിലെ നായകള്‍ക്ക്.

പിറ്റ്ബുളില്‍ ലോകത്തിലെ ഏറ്റവും വലിയ നായ ‘ഹള്‍ക്ക്’ ആണെന്ന് യുഎസില്‍ നായകളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന മര്‍ലോണ്‍ ഗ്രീനന്‍ പറയുന്നു. ഹള്‍ക്ക് പിന്‍കാലുകളില്‍ നില്‍ക്കുമ്പോള്‍ ഏകദേശം ആറടിവരെ ഉയരം കാണും.

ഏകദേശം 80 കിലോഗ്രാം ഭാരമുള്ള ഹള്‍ക്കിന് ഇപ്പോള്‍ വിപണിയില്‍ രണ്ട് കോടിയോളം മതിപ്പ് വിലയുണ്ടെന്ന് മര്‍ലോണ്‍ പറഞ്ഞു. രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ് ഹള്‍ക്ക്.

READ ALSO:കേരളത്തില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യെല്ലോ അലേര്‍ട്ട്,  5 ദിവസം മഴ തുടരും

പല രാജ്യങ്ങളിലും പിറ്റ്ബുളിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. അക്രമസ്വഭാവമുള്ളതിനാലാണ് നിരോധനം. അതേസമയം യുകെയില്‍ ഈ ഇനത്തെ വളര്‍ത്തുന്നത് നിയമവിരുദ്ധമാണ്.

READ ALSO:പ്രിയ നേതാവിന് വിലാപയാത്രയില്‍ വൈകാരിക യാത്രയയപ്പ്; സംസ്‌കാരം 5 മണിക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News