
മുടി വെട്ടുന്നതും ഒരു കല തന്നെയാണ്. അപ്പോൾ കഴിഞ്ഞ 94 വർഷം അതേ ജോലി തന്നെ ചെയ്യുന്ന ഒരു വനിതാ ബാർബർ നേടിയിരിക്കുന്നത് ഗിന്നസ് റെക്കോർഡ് ആണ്. ജപ്പാനിൽ നിന്നുള്ള 108 വയസുകാരിയാണ് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ബാർബർ എന്ന ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് അഞ്ചിന് ടോച്ചിഗി പ്രിഫെക്ചറിലെ നകഗാവയില്‍ നടന്ന ചടങ്ങിലാണ് ഗിന്നസ് റെക്കോഡ് അംഗീകാരം ലഭിച്ചത്. ഹകോയ്ഷി ഇപ്പോഴും ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന ഇടംകൂടിയാണിത്.
1931 ൽ, സ്വന്തം ജന്മനാട് വിട്ട് ടോക്കിയോയിലേക്ക് വന്ന സ്റ്അവർ ഒരു ചെറിയ സലൂണിൽ അപ്രന്റീസായി മാറിയതോടെയാണ് കരിയർ ആരംഭിച്ചത്. 20 വയസ്സുള്ളപ്പോൾ, അവർ തന്റെ ബാർബർ ലൈസൻസ് നേടി, അതാണ് അവരുടെ ആജീവനാന്ത തൊഴിലിന് അടിത്തറ പാകിയത്. 1939-ല്‍ ഹകോയ്ഷിയും ഭര്‍ത്താവും ടോക്യോവില്‍ സ്വന്തമായി ബാര്‍ബര്‍ ഷോപ്പിട്ടു. പക്ഷേ, രണ്ടാംലോക മഹായുദ്ധത്തില്‍ ഹകോയ്ഷിക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടു. ഒരു വ്യോമാക്രമണത്തില്‍ അവരുടെ സലൂണ്‍ തകര്‍ന്നുവീഴുകയും ചെയ്തു.
പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് പിന്മാറാതെ, അവർ വീണ്ടും പൊരുതി. 1953-ൽ നകഗാവയിലേക്ക് മടങ്ങി മറ്റൊരു ബാർബർഷോപ്പ് തുറന്നു. അങ്ങനെ 2020-ൽ, ടോക്കിയോ ഒളിമ്പിക്‌സിനുള്ള ദീപശിഖ വാഹകയായി അവരെ തിരഞ്ഞെടുത്തു. ഒളിമ്പിക് ദീപശിഖയ്ക്ക് തുല്യമായ ഭാരമുള്ള ഒരു ദണ്ഡ് വഹിച്ചുകൊണ്ട് ദിവസവും 1,000-ത്തിലധികം ചുവടുകൾ നടന്നുകൊണ്ടാണ് അവർ ആ ദിവസത്തിനായി തയാറെടുത്തത്. ഭക്ഷണക്രമീകരണം, എല്ലാദിവസവും രാവിലെ നടത്തം, മറ്റു വ്യായാമങ്ങള്‍ എന്നിവയാണ് തന്റെ ദീര്‍ഘായുസ്സിന് കാരണമെന്ന് ഹകോയ്ഷി പറയുന്നു.
ഗിന്നസ് വേൾഡ് റെക്കോർഡ് നേടുക എന്നത് അവരുടെ ലക്ഷ്യങ്ങളിലൊന്നായിരുന്നു, അതുകൊണ്ട് തന്നെ ആ നേട്ടത്തിൽ അവർ വളരെയധികം സന്തോഷവതിയാണ്. അവാർഡ് ദാന ചടങ്ങിൽ അവരുടെ മക്കൾ പങ്കെടുത്തു, ഒരു ബാർബർ എന്ന നിലയിൽ അവരുടെ കാൽച്ചുവടുകൾ പിന്തുടർന്ന് അവരുടെ ജീവിതത്തെക്കുറിച്ച് ഒരു പുസ്തകം എഴുതിയ മകൻ, സെറിബ്രൽ പാൾസി ബാധിച്ച് വൈകല്യമുള്ളവരെ പിന്തുണയ്ക്കുന്ന മകൾ എന്നിവരാണ് പങ്കെടുത്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here