സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് നാഡയുടെ വിലക്ക്

ഗുസ്തി താരം ബജ്‌റംഗ് പൂനിയയെ ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി താല്‍കാലികമായി സസ്‌പെന്‍ഡ് ചെയ്തു. യോഗ്യതാ മത്സരത്തില്‍ പങ്കെടുത്ത താരം സാംപിള്‍ നല്‍കാന്‍ വിസമ്മതിച്ചതിനാലാണ് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സിയായ നാഡ സസ്‌പെന്‍ഡ് ചെയ്തത്. പാരീസ് ഒളിംപിക്‌സിലെ മെഡല്‍ പ്രതീക്ഷയാണ് ബജ്‌റംഗ് പൂനിയ.

ALSO READ: സ്വര്‍ണം കടത്തുന്നതിനിടെ പിടിയിലായ മുംബൈയിലെ അഫ്ഗാന്‍ കോണ്‍സല്‍ ജനറല്‍ രാജിവച്ചു

നേരത്തെ സാംപിള്‍ ശേഖരിക്കാന്‍ നാഡ നല്‍കുന്നത് കാലാവധി കഴിഞ്ഞ കിറ്റുകളാണെന്ന് പൂനിയ വീഡിയോയിലൂടെ ആരോപിച്ചിരുന്നു. കഴിഞ്ഞമാസം പത്തിന് സോനിപത്തില്‍ നടന്ന ഒളിംപിക്‌സ് യോഗ്യതാ മത്സരത്തിന് മുന്നോടിയായുള്ള ട്രയല്‍സില്‍ പങ്കെടുത്ത ബജ്‌റംഗ് പൂനിയ മൂത്ര സാംപിള്‍ നല്‍കിയില്ലെന്നാരോപിച്ചാണ് താല്‍കാലിക സസ്‌പെന്‍ഷന്‍ നൽകിയിരുന്നു. ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കിയില്ലെങ്കില്‍ തീരുമാനം അച്ചടക്ക സമിതിക്ക് വിടുമെന്നും, തുടര്‍ന്നുള്ള മത്സരങ്ങളില്‍ വിലക്കുമെന്നും നാഡ ബജ്‌റംഗ് പൂനിയയെ അറിയിച്ചിരുന്നു. ഈ മാസമാണ് ഇസ്താംബൂളില്‍ പാരീസ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നതിനായുള്ള യോഗ്യത മത്സരങ്ങള്‍ തുടങ്ങുന്നത്.

ALSO READ: ‘പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റേപ്പ് ചെയ്യാൻ ശ്രമിച്ച യുവാക്കളെ തല്ലിക്കൊന്ന് ആൾക്കൂട്ടം’, സംഭവം മേഘാലയിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News