പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍; അര്‍ജുന-ഖേല്‍രത്ന പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട്

പ്രതിഷേധം കടുപ്പിച്ച് ഗുസ്തി താരങ്ങള്‍. അര്‍ജുന-ഖേല്‍രത്ന പുരസ്‌കാരങ്ങള്‍ തിരികെ നല്‍കുമെന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ട് അറിയിച്ചു. ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണെതിരെ നടപടി വൈകുന്നതില്‍ പ്രതിഷേധിച്ചാണ് നടപടി. ബജ്റംഗ് പുനിയ പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കിയിരുന്നു. ഗുസ്തി താരങ്ങള്‍ പ്രതിഷേധം കടുപ്പിക്കുന്നുവെന്നതിന്റെ സൂചനയാണ് വിനേഷ് ഫോഗട്ടിന്റെ നടപടി.

READ ALSO:നവകേരള സദസ്; എറണാകുളം ജില്ലയിൽ ലഭിച്ച പരാതികളിൽ അതിവേഗം നടപടികൾ ആരംഭിച്ചു

ബ്രിജ് ഭൂഷണ്‍ സിങ്ങിന്റെ വിശ്വസ്തനായ സഞ്ജയ് സിങ്ങിനെ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനാക്കിയതാണ് താരങ്ങളുടെ പ്രതിഷേധത്തിന് കാരണം. പ്രതിഷേധത്തെത്തുടര്‍ന്ന് ഒളിമ്പിക്സ് മെഡല്‍ ജേതാവായ സാക്ഷി മാലിക് നേരത്തെ വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം കനത്തതോടെ ഗുസ്തി ഫെഡ്റേഷന്‍ ഭരണസമിതിയെ കേന്ദ്ര കായിക മന്ത്രാലയം സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാണ് ഗുസ്തി താരങ്ങളുടെ ആവശ്യം.

READ ALSO:രാമക്ഷേത്രം; കോണ്‍ഗ്രസ് നിലപാടില്‍ ലീഗ് നയം വ്യക്തമാക്കണം: ഐഎന്‍എല്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here