ഗുസ്തിതാരങ്ങളുടെ വാര്‍ത്താസമ്മേളനം തടഞ്ഞ് ദില്ലി പൊലീസ്

ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ ബിജെപി എംപി ബ്രിജ് ഭൂഷണ്‍ ശരണ്‍സിംഗിന്റെ ഉറ്റ അനുയായിയെ റെസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ(ഡബ്ലിയുഎഫ്ഐ) അധ്യക്ഷനാക്കാനുള്ള നീക്കത്തിന് എതിരെ പ്രതിഷേധവുമായി ഗുസ്തിതാരങ്ങള്‍. ബ്രിജ് ഭൂഷണിന്റെ അനുയായിയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഡബ്ലിയുഎഫ്ഐ ജോയിന്റ സെക്രട്ടറിയുമായ സഞ്ജയ്സിംഗിനെ പുതിയ അധ്യക്ഷനാക്കാനാണ് നീക്കം. ഇതിനെതിരെ ഗുസ്തിതാരങ്ങളായ സാക്ഷിമാലിക്, വിനേഷ്ഫോഗട്ട്, ബജ്റങ് പുണിയ തുടങ്ങിയവര്‍ വ്യാഴാഴ്ച വാര്‍ത്താസമ്മേളനം നടത്താന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു.

also read- സസ്‌പെന്‍ഷന്‍ നടപടി; പ്രതികരണവുമായി അധിര്‍ രഞ്ജന്‍ ചൗധരി

വ്യാഴാഴ്ച്ച പകല്‍ 12.30യ്ക്ക് ഗുസ്തിതാരങ്ങള്‍ രാജ്ഘട്ടില്‍ മാധ്യമങ്ങളെ കാണുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, രാജ്ഘട്ടിലും പരിസരത്തും നിരോധനനാജ്ഞ പ്രഖ്യാപിച്ച് വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചതിനെ തുടര്‍ന്ന് വാര്‍ത്താസമ്മേളനം മാറ്റിവെക്കാന്‍ നിര്‍ബന്ധിതരായെന്ന് ഗുസ്തിതാരങ്ങള്‍ അറിയിച്ചു. സ്വാതന്ത്ര്യദിനം അടുത്തസാഹചര്യത്തിലാണ് നിരോധനനാജ്ഞ പ്രഖ്യാപിച്ചതെന്ന് ദില്ലി പൊലീസ് അവകാശപ്പെട്ടു.

also read-‘വികസനം വെല്ലുവിളിച്ച് തെളിയിക്കേണ്ടതല്ല; വസ്തുതകളും തെളിവുകളും വെച്ച് ചര്‍ച്ചചെയ്യാം’; ചാണ്ടി ഉമ്മന് കെ കെ രാഗേഷിന്റെ മറുപടി 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News