ഗുസ്തി താരങ്ങളുടെ സമരം; ലൈംഗിക ചൂഷണ പരാതി ശരിവച്ച് മുൻ സായി ഫിസിയോ പരഞ്ജീത് മാലിക്

ഗുസ്തി താരങ്ങളുടെ സമരത്തിൽ താരങ്ങളുന്നയിക്കുന്ന ലൈംഗിക ചൂഷണ പരാതി ശരിവച്ച് മുൻ സായി ഫിസിയോ പരഞ്ജീത് മാലിക്. മൂന്ന് ജൂനിയർ വനിതാ ഗുസ്തിക്കാർ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നു എന്നും രാത്രിയിൽ ബ്രിജ് ഭൂഷൻ കാണാൻ ആവശ്യപ്പെട്ടതായി താരങ്ങൾ പറഞ്ഞു എന്നും പരഞ്ജീത് മാലിക് വെളിപ്പെടുത്തി.

ഇതേതുടർന്ന് താരങ്ങൾ അന്നവിടെ പൊട്ടിക്കരഞ്ഞു എന്നും വനിതാ കോച്ച് കുൽദീപ് മാലിക്കിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും പരഞ്ജീത് മാലിക് പറഞ്ഞു. 2014 ൽ ലഖ്‌നൗവിൽ നടന്ന ദേശീയ ഗുസ്തി ക്യാമ്പിൽ പരഞ്ജീത് മാലിക് പങ്കെടുത്തിരുന്നു.
മേൽനോട്ട സമിതിയോടും പരഞ്ജീത് ഇക്കാര്യങ്ങൾ വെളിപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here