വി പി ശിവകുമാർ സ്മാരക കേളി അവാർഡ് സി അനൂപിന്

award

2024 ൽ ആനുകാലിങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച ചെറുകഥയ്ക്കുള്ള വി പി ശിവകുമാർ സ്മാരക കേളി അവാർഡ് സി അനൂപിനു ലഭിച്ചു. 2024 മെയ് 26 ൻ്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കങ്കാളിത്തല – ഓരോർമ്മക്കുറിപ്പ് എന്ന കഥയാണ് അവാർഡിന് അർഹമായത്. 11111 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്. ഡോ. കെ എസ് രവികുമാർ, പ്രൊഫ. ജി ചന്ദ്രശേഖരൻ നായർ, പ്രൊഫ. വി സി ജോൺ എന്നിവരടങ്ങിയ സമിതിയാണ് അവാർഡ് നിർണ്ണയിച്ചത്. മെയ് 24ന് വൈകുന്നേരം 6.30 ന് മാവേലിക്കര താലൂക്ക് കോ-ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.

ALSO READ; ഇന്ന് ലോക ഡെങ്കി ദിനം: ഡെങ്കിപ്പനിയില്‍ നിന്നുള്ള മോചനത്തിന് ഉറവിട നശീകരണം പ്രധാനമെന്ന് മന്ത്രി വീണാ ജോര്‍ജ്

news summary: C Anoop received the V P Sivakumar Memorial Keli Award for the best short story published in periodicals in 2024.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News