
എം.ടി. വാസുദേവൻ നായരുടെ വിടവാങ്ങലിലൂടെ മലയാള സാഹിത്യത്തിന് നഷ്ടമായത് അതിൻ്റെ ഹൃദയത്തെയാണെന്ന് എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ. മനുഷ്യ ശരീരത്തിലുള്ള ഒരേയൊരു ഹൃദയം പോലെ സാഹിത്യത്തിൻ്റെ ശരീരത്തിലെ ഹൃദയമായിരുന്നു എംടി. പത്ര പ്രവർത്തകൻ അല്ലെങ്കിൽ എഴുത്തുകാരൻ എന്ന നിലയ്ക്കും എൻ്റെ തുടക്കവും എഴുത്തിലേക്കുള്ള പ്രവേശവും എംടിയുമായി ബന്ധപ്പെട്ടതാണ്.
മാതൃഭൂമി ആഴ്ചപ്പതിപ്പിൽ അദ്ദേഹം ചുമതലക്കാരനായിരുന്നപ്പോൾ ആണ് രണ്ടാമത് വീണ്ടും ആരംഭിച്ച വിഷുപതിപ്പ് കഥാമൽസരത്തിലൂടെയാണ് താൻ സാഹിത്യത്തിലേക്ക് വന്നത്. അദ്ദേഹത്തിൻ്റെ കീഴിലാണ് താൻ മാതൃഭൂമിയിൽ പ്രവർത്തിച്ചിരുന്നത്.
ALSO READ: ‘മലയാളത്തിന്റെ മനസാണ് പോയ് പോയത്’; എം ടി യെ അനുശോചിച്ച് പ്രഭാ വർമ്മ
കോഴിക്കോട് അദ്ദേഹം ഉണ്ട് എന്നത് വലിയൊരു ആശ്വാസമായിരുന്നു. എഴുത്തിൻ്റെ യശ്ശസ്സ്, എഴുത്തുകാരൻ്റെ ഔന്നത്യം, എഴുത്തുകാരൻ പുലർത്തേണ്ട ചില വലുപ്പങ്ങൾ എന്നിവയെല്ലാം അദ്ദേഹത്തിൻ്റെ സമകാലികർക്കും അദ്ദേഹത്തിൻ്റെ പിന്നാലെ വന്നവർക്കും കാണിച്ചു കൊടുത്ത വ്യക്തിത്വമായിരുന്നു എംടിയുടേത്.
ഭാഷയിൽ എംടിയെപ്പോലെ എഴുതുന്നവരും എംടിയെപ്പോലെ എഴുതാത്തവരും എന്ന മട്ടിൽ രണ്ടുതരം എഴുത്തുകാരെ സൃഷ്ടിക്കുവാൻ വരെ ഒരു കാലത്ത് അദ്ദേഹത്തിന് സാധിച്ചിരുന്നെന്നും സുഭാഷ് ചന്ദ്രൻ സ്മരിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here