റബാഡ കൊടുങ്കാറ്റില്‍ അടിപതറി കങ്കാരുക്കള്‍; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ബാറ്റിങ് തകര്‍ച്ച

wtc-final-lords-kagiso-rabada

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കഗിസോ റബാഡയുടെ തീതുപ്പും ബോളില്‍ അടിപതറി ഓസ്‌ട്രേലിയ. അഞ്ച് വിക്കറ്റ് കൊയ്ത റബാഡയുടെയും മൂന്ന് വിക്കറ്റെടുത്ത മാര്‍കോ യാന്‍സെന്റെയും ബോളിങ്ങില്‍ ആദ്യ ഇന്നിങ്‌സില്‍ 212 റണ്‍സിന് ഓസീസ് ബാറ്റര്‍മാര്‍ കൂടാരം കയറി.


കേശവ് മഹാരാജ്, ഐഡന്‍ മാര്‍ക്രം എന്നിവര്‍ ഒന്ന് വീതം വിക്കറ്റെടുത്തു.
ഒരോവറില്‍ തന്നെ രണ്ട് വിക്കറ്റെടുത്ത് റബാഡ ഞെട്ടിച്ചു. 15.4 ഓവര്‍ എറിഞ്ഞ റബാഡ അഞ്ച് ഓവറുകള്‍ മെയ്ഡനാക്കുകയും 51 റണ്‍സ് മാത്രം വിട്ടുകൊടുക്കുകയും ചെയ്തു.

Read Also: ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ; നൂറ് വർഷത്തോളമായി ലോകകപ്പ് യോഗ്യത നേടുന്ന ഭൂമിയിലെ ഏക ടീമായി കാനറിപ്പട


ഓസീസ് ബാറ്റിങ് നിരയില്‍ സ്റ്റീവ് സ്മിത്ത് (66), ബ്യായു വെബ്‌സ്റ്റര്‍ (72) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. 23 റണ്‍സെടുത്ത അലെക്‌സ് കാരിയാണ് അടുത്ത ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും കാര്യമായി സംഭാവന ചെയ്യാനായില്ല. ഒസ്മാന്‍ ഖവാജ, നഥാന്‍ ലിയോന്‍, ജോഷ് ഹേസില്‍വുഡ് എന്നിവര്‍ സംപൂജ്യരായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News