ലോക ടെസ്റ്റ് കിരീടത്തില്‍ ആഫ്രിക്കന്‍ മുത്തം; ആസ്‌ത്രേലിയയെ കശക്കിയെറിഞ്ഞ് പ്രോട്ടീസ്, വലിയ കാത്തിരിപ്പിന് വിരാമം

south-africa-wtc-title-aiden-markram

പതിറ്റാണ്ടുകള്‍ നീണ്ട ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ക്രിക്കറ്റിലെ ലോകകിരീടം ദക്ഷിണാഫ്രിക്കയ്ക്ക്. ലോര്‍ഡ്‌സില്‍ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ നിലവിലെ ജേതാക്കളായ ഓസ്‌ട്രേലിയയെ അഞ്ച് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ദക്ഷിണാഫ്രിക്ക ടെസ്റ്റ് കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: ഓസ്‌ട്രേലിയ- 212, 207. ദക്ഷിണാഫ്രിക്ക- 138, 282/5.

Read Also: ഫുട്ബോൾ ആവേശത്തിന് നാളെ തുടക്കം; ക്ലബ് ഫുട്ബോൾ ലോകകപ്പിൽ ആദ്യ മത്സരം മെസിയുടെ ഇൻ്റർ മയാമിയും അൽ അഹ്‌ലിയും


ഓപ്പണര്‍ ഐഡന്‍ മാര്‍ക്രത്തിന്റെ ഐതിഹാസിക ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കയ്ക്ക് നിര്‍ണായകമായത്. അദ്ദേഹം സെഞ്ചുറി (136) നേടി അവസാന നിമിഷമാണ് പുറത്തായത്. കൂടെ ക്യാപ്റ്റന്‍ ടെംബ ബാവുമയുടെ ഇന്നിങ്‌സും (66) കരുത്തായി.

ജയിക്കാന്‍ 69 റണ്‍സ് എന്ന നിലയില്‍ ഇന്ന് കളി ആരംഭിച്ച് മണിക്കൂറുകള്‍ക്കകം ജയം സ്വന്തമാക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിച്ചു. ഇന്ന് മൂന്ന് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ഇന്നലെ റയാന്‍ റിക്കല്‍ട്ടണും വിയാന്‍ മള്‍ഡറും വേഗം മടങ്ങിയെങ്കിലും മാര്‍ക്രമും ബാവുമയും നിലയുറപ്പിച്ച് ടീമിന്റെ രക്ഷകരാകുകയായിരുന്നു.


ജയിക്കുമ്പോള്‍ ഡേവിഡ് ബെഡിങ്ഹാം, കെയ്ല്‍ വെരിനി എന്നിവരാണ് ക്രീസിലുണ്ടായിരുന്നത്. ഓസീസിന്റെ മിച്ചല്‍ സ്റ്റാര്‍ക്ക് രണ്ടാം ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റെടുത്തു. ജോഷ് ഹേസില്‍വുഡ്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയതിന് ശേഷമാണ് ദക്ഷിണാഫ്രിക്ക വിജയതീരത്തേക്കെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News