രഹസ്യമായി ഒന്ന് ലൈക്ക് ചെയ്താലോ..! ‘പ്രൈവറ്റ് ലൈക്’ ഫീച്ചറുമായി എക്സ്

പുതിയ ഫീച്ചറുമായി രംഗത്ത് വന്നിരിക്കുകയാണ് സാമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമായ എക്സ്. ഒരു പോസ്റ്റ് ആളുകളെ അറിയിച്ചും അറിയിക്കാതെയും ലൈക്ക് ചെയ്യാനുള്ള ‘പ്രൈവറ്റ് ലൈക്ക്’ ഫീച്ചറാണ് ഇപ്പോൾ എക്സ് പരിചയപ്പെടുത്തുന്നത്. ഒരാളുടെ പോസ്റ്റിന് ആരൊക്കെ ലൈക്ക് ചെയ്തുവെന്ന് പുറത്തുള്ളവർക്ക് അറിയാൻ കഴിയില്ലെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. ‘പ്രൈവറ്റ് ലൈക്ക്’ ഫീച്ചർ പ്രവർത്തനയോഗ്യമാക്കിയിരിക്കുന്ന സമയത്ത് നമ്മുടെ ലൈക്കുകൾ പോസ്റ്റ് ചെയ്ത ആൾക്ക് മാത്രമേ അറിയാൻ കഴിയുകയുള്ളു.

Also Read: അരുന്ധതി റോയിയെയും ഷേഖ് ഷൗക്കത്ത് ഹുസൈനെയും യുഎപിഎ പ്രകാരം വിചാരണ ചെയ്യാനുള്ള തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹം: എം എ ബേബി

പോസ്റ്റ് കാണുന്ന മറ്റുള്ളവർക്ക് ഈ പോസ്റ്റ് ആരൊക്കെ ലൈക്ക് ചെയ്തിട്ടുണ്ട് എന്ന് അറിയാൻ കഴിയില്ല. ലൈക്കുകളുടെ പേരിൽ പലരും നേരിടുന്ന സൈബർ ആക്രമണങ്ങൾ തടയാനാണ് ഈ ഫീച്ചറെന്നാണ് എക്സ് സി ഇ ഒ ഇലോൺ മസ്‌ക് പറഞ്ഞത്. ചൈ​ന​യി​ലെ ‘വീ​ചാ​റ്റ്’ പോ​ലെ എ​ല്ലാ ഉ​പ​യോ​ഗ​വും സാ​ധ്യ​മാ​കു​ന്ന ആപ്പാകും എക്സ് എന്നാണ് ട്വിറ്റർ ഏറ്റെടുത്ത് എക്സ് ആയി മാറ്റുന്ന സമയത്ത് ഇലോൺ മസ്‌ക് പറഞ്ഞിരുന്നത്.

Also Read: വെള്ളികെട്ടിയ ഇടംപിരി ശംഖ് മാലിന്യകൂമ്പാരത്തിൽ; അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേതെന്ന് സംശയം, നിഷേധിച്ച് ദേവസ്വം അധികാരികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News