
എക്‌സ്, മുമ്പ് ട്വിറ്ററെന്ന് അറിയപ്പെട്ടിരുന്ന സമൂഹമാധ്യമം ഇപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാരിനെതിരെ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഓണ്‍ലൈന്‍ കണ്ടന്റുകള്‍ ബ്ലോക്ക് ചെയ്യാന്‍ ഐടി നിയമം ദുരുപയോഗം ചെയ്യുന്നുവെന്നാണ് എക്‌സ് ഹര്‍ജിയില്‍ പറയുന്നത്. നേരായ നിയമ രീതികളോടെ അല്ലാതെ നിയമവിരുധമായ രീതിയാണ് ഇന്ത്യന്‍ അധികൃതര്‍ സ്വീകരിക്കുന്നതെന്നാണ് എക്‌സ് ആരോപിക്കുന്നത്.
ഐടി ആക്ട് പ്രകാരം സര്‍ക്കാര്‍ അധികൃതര്‍ ഏതെങ്കിലും കണ്ടന്റ് നീക്കം ചെയ്യണമെന്നോ ബ്ലോക്ക് ചെയ്യണമെന്നോ ആവശ്യപ്പെട്ടാല്‍ അത് ചെയ്തില്ലെങ്കില്‍ എക്‌സിന് ലഭിക്കുന്ന നിയമപരിരരക്ഷ ഇല്ലാതാകാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഐടി ആക്ട് പ്രകാരം അങ്ങനൊരു അവകാശം സര്‍ക്കാരിന് നല്‍കുന്നില്ലെന്നാണ് വാദിക്കുന്നത്.
ALSO READ: ആന്ധ്രയില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തിയ കേസ്; രണ്ടാം പ്രതി പിടിയില്‍
അതിപ്രധാനമായ കാരണങ്ങള്‍, അതായത് ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തിലുള്ള കണ്ടന്റുകള്ഡ നീക്കം ചെയ്യാനാണ് സെക്ഷന്‍ 69എ പറയുന്നതെന്നാണ് എക്‌സ് വാദിക്കുന്നത്. മാത്രമല്ല ഇത് റിവ്യു ചെയ്യാനുള്ള നടപടികള്‍ ആവശ്യമാണെന്നും പറയുന്നു. എന്നാല്‍ സെക്ഷന്‍ 79(3)(ബി) സര്‍ക്കാരിന് ഒരു പരിശോധനയും കൂടാതെ കണ്ടന്റുകള്‍ ബ്ലോക്ക് ചെയ്യാനുള്ള അനുവാദം നല്‍കുന്നുണ്ട്. ഇത് രാജ്യവ്യാപകമായ തരത്തില്‍ സെന്‍സര്‍ഷിപ്പിന് കാരണമാകുമെന്നും എക്‌സ് പറയുന്നു. ഇത് ബിസിനസിനെ ബാധിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

