
യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലിനിടെ ജർമനിയിലെ മ്യൂണിക്ക് സ്റ്റേഡിയത്തിൽ പി എസ് ജി ആരാധകർ ഒരു ടിഫോ ബാനർ ഉയർത്തി. ചെറിയ ഒരു പെൺകുട്ടിയായിരുന്നു അതിലുണ്ടായിരുന്നത്. പി എസ് ജി ജഴ്സിയിൽ സന എന്നെഴുതിയിരിക്കുന്നു. ഫ്രഞ്ച് ക്ലബ് പി എസ് ജി പരിശീലകന്‍ ലൂയിസ് എന്റിക്വെയുടെ മകൾ സനയായിരുന്നു ഇത്. ക്യാന്‍സറിനെ തുടര്‍ന്ന് ഒമ്പതാം വയസ്സിൽ മരിച്ച സനയുടെ ഓർമയ്ക്കായാണ് ആരാധകർ ടിഫോ ഉയർത്തിയത്. എൻ്റിക്വെക്കുള്ള ആദരവ് കൂടിയായി ഇത് മാറി.
പി എസ് ജിയുടെ ഫ്ലാഗിലും ജഴ്സിയിലുമായിരുന്നു സനയും കൂടെ എൻ്റിക്വെയും നിറഞ്ഞുനിന്നത്. 2015ലെ ചാമ്പ്യന്‍സ് ലീഗ് കിരീടം എന്റ്വികെ പരിശീലിപ്പിച്ച ബാഴ്സലോണയ്ക്കായിരുന്നു. ബെര്‍ലിനിലെ ഒളിമ്പിയ സ്റ്റേഡിയത്തിലെ ടര്‍ഫില്‍ ബാഴ്‌സ പതാക നാട്ടുന്ന എന്റിക്വെയുടെയും സനയുടെയും ചിത്രം ഏറെ പ്രസിദ്ധമായിരുന്നു. ഈ ചിത്രമാണ് ഇന്നലെ പി എസ് ജി ആരാധകർ ടിഫോ ബാനറിൽ നൽകിയത്.
Read Also: യൂറോപ്യൻ രാജാക്കന്മാരായി പി എസ് ജി; ഇന്റർ മിലാനെ നിലംതൊടീക്കാതെ കിരീട നേട്ടം
കറുത്ത ജഴ്സി അണിഞ്ഞായിരുന്നു അദ്ദേഹം ഇന്നലെയെത്തിയത്. അഞ്ച് വര്‍ഷം മുമ്പാണ് സന മരിച്ചത്. ടിഫോ ഉയർത്തിയ ആരാധകർക്ക് എൻ്റിക്വെ നന്ദി പറഞ്ഞു. എന്റെ കുടുംബത്തെക്കുറിച്ച് പോലും ആരാധകര്‍ ഓര്‍ക്കുന്നുവെന്നത് സന്തോഷമാണ്. എന്നാല്‍ എനിക്ക് മകളെ ഓര്‍ക്കാന്‍ ചാമ്പ്യന്‍സ് ലീഗ് കിരീടമെന്നല്ല യാതൊന്നിന്റെയും ആവശ്യമില്ലെന്നും എന്റ്വികെ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

