ജി 20 ഉച്ചകോടിയില്‍ ഷി ചിന്‍പിങ് പങ്കെടുക്കില്ല; പകരം എത്തുന്നത് ലി ചിയാങ്

ലോകനേതാക്കള്‍ ജി 20 ഉച്ചകോടിയില്‍ ഒത്തുകൂടുമ്പോള്‍ ഉച്ചകോടിയിൽ നിന്ന് വിട്ടു നിൽക്കാനാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻ പിങിന്റെ തീരുമാനം. ബ്രിക്സ് ഉച്ചകോടിയില്‍ ഇരുനേതാക്കളും അതിർത്തി സംബന്ധിച്ച് ഹ്രസ്വ ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഇന്ത്യന്‍ ഭൂപ്രദേശങ്ങളെ ഉള്‍പ്പെടുത്തി ചൈന മാപ്പ് പ്രസിദ്ധീകരിച്ചത്. ചൈനീസ് പ്രകോപനത്തിന് കടുത്ത ഭാഷയില്‍ ഇന്ത്യ മറുപടി നൽകി. ചൈനീസ് പ്രസിഡന്‍റിന്‍റെ അസാന്നിധ്യത്തില്‍ പ്രധാനമന്ത്രി ലി ചിയാങ് ഉച്ചകോടിയില്‍ പങ്കെടുക്കും.

Also Read: മെസ്സിയും ഞാനും ആ നരകത്തിൽ ആണ് ജീവിച്ചത്; പി എസ് ജി ക്കെതിരെ വെളിപ്പെടുത്തലുമായി നെയ്മർ

അതേസമയം ഷി ചിൻ പിങ് പങ്കെടുക്കാത്തതിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ആശങ്ക അറിയിച്ചു. ഷി ചിൻ പിങ് പങ്കെടുക്കാത്തതിൽ നിരാശയുണ്ടന്നും അദ്ദേഹവുമായി കൂടികാഴ്ച നടത്താൻ ഉദേശിച്ചിരുന്നതായും ജോ ബൈഡൻ പറഞ്ഞു. നവംബറിൽ യുഎസിന്റെ ആതിഥേയത്വത്തില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന അപെക് കോണ്‍ഫറന്‍സിലാവും ജോ ബൈഡൻ ഷി ചിൻപിങ് കൂടികാഴ്ച ഇനി ഉണ്ടാവുക എന്നാണ് സൂചന. സെപ്റ്റംബര്‍ 9, 10 തീയതികളിലാണ് ജി 20 ഉച്ചകോടി. യുക്രെയിന്‍ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ രാജ്യാന്തര കോടതിയുടെ അറസ്റ്റ് വാറൻ്റുള്ളതിനാല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

Also Read: ജി 20 ഉച്ചകോടി; കനത്ത സുരക്ഷാ സംവിധാനങ്ങളിൽ ദില്ലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News