
20,000 എംഎഎഎച്ച് ശേഷിയുള്ള പുതിയ കോംപാക്ട് പവര്‍ബാങ്കുമായി ഷവോമി. മനോഹരമായ ഡിസൈൻ, കൈയിലൊതുങ്ങും, മൂന്ന് ഉപകരണങ്ങളില്‍ ഒരേസമയം ചാര്‍ജ് ചെയ്യാനും ചൈനീസ് ഇലക്ട്രോണിക്‌സ് ബ്രാന്‍ഡായ ഷാവോമി പുറത്തിറക്കിയ പവർബാങ്കിന് സാധിക്കും.
മുമ്പ് ഷവോമി പോക്കറ്റ് പവര്‍ബാങ്ക് എന്ന പേരിൽ 10,000 എംഎഎഎച്ച് ശേഷിയുള്ള പവർബാങ്ക് പുറത്തിറക്കിയിരുന്നു. ഇതിന് സമാനമായ ഡിസൈനാണ് പുതിയ കോംപാക്ട് പവര്‍ബാങ്കിനും നൽകിയിരിക്കുന്നത്. ബില്‍റ്റ് ഇന്‍ ടൈപ്പ് സി ഔട്ട്പുട്ട് കേബിളും പവർബാങ്കിന് ഒപ്പം നൽകിയിട്ടുണ്ട്.

Also Read: ബജറ്റ് കുറവാണോ ? ഇന്ത്യയില്‍ നിര്‍മിച്ച എഐ+ ഫോണ്‍ വാങ്ങാം, വെറും 4499 രൂപയ്ക്ക്
342 ഗ്രാം ആണ് പവർബാങ്കിന്റെ ഭാരം. 22.5 വാട്ട് ആണ് പരമാവധി ഔട്ട്പുട്ട് പവര്‍. 1799 രൂപ വിലവരുന്ന പവർബാങ്ക് അമിതമായി ചൂട് ആകുന്നത് തടയാൻ 12 പാളികളുള്ള സംരക്ഷണവും നൽകിയിട്ടുണ്ട്.
കമ്പനിയുടെ വാഗ്ദാനം അനുസരിച്ച് ഐഫോണ്‍ 16 പ്രോ 30 മിനിറ്റില്‍ 56 ശതമാനവും, ഷാവോമി 15 ഫോൺ 30 മിനിറ്റില്‍ 27 ശതമാനവും ചാർജ് ചെയ്യാൻ സാധിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

