ഫോണ്‍ മാത്രമല്ല, കാറും വേറെ ലെവല്‍ ! ഒറ്റ മണിക്കൂറില്‍ റെക്കോര്‍ഡ് ബുക്കിങ്ങുമായി ഷവോമിയുടെ ആദ്യ SUV

എല്ലാവരെയും ഞെട്ടിച്ച് ഷവോമിയുടെ എസ്യുവി മോഡലായ വൈയു7 എന്ന മോഡലിന് ലഭിച്ച ബുക്കിങ്. ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ ഷവോമി കഴിഞ്ഞ ദിവസമാണ് ആദ്യ എസ്യുവി പ്രദര്‍ശനത്തിന് എത്തിച്ചത്. ഷവോമിയുടെ അഞ്ച് സീറ്റര്‍ എസ്യുവി മോഡലായ വൈയു7 മോഡലിന് 25,3500 യുവാന്‍ (30.25 ലക്ഷം രൂപ) ആണ് എക്സ്ഷോറൂം വില.

ആദ്യ ഒരു മണിക്കൂറിനുള്ളില്‍ ഏകദേശം മൂന്നുലക്ഷം ആളുകളാണ് ഷവോമിയുടെ ആദ്യ എസ്യുവി ബുക്കുചെയ്തിരിക്കുന്നത്. ബുക്കിങ് അനൗണ്‍സ് ചെയ്ത് വെറും രണ്ട് മിനിറ്റിനുള്ളില്‍ 1,96,000 ആളുകളാണ് അഡ്വാന്‍സ് തുക നല്‍കി വാഹനം ബുക്കുചെയ്തത്.

Also Read : പുതിയ ലുക്കിൽ കിടുക്കാൻ ഹോണ്ടയുടെ സിറ്റി സ്‌പോർ‍ട്ട് എഡിഷൻ എത്തി

ഒരിക്കലും ഇത്രയുംവ വലിയ ബുക്കിങ് പ്രതീക്ഷിച്ചില്ലെന്നും ഇത് എന്നെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണെന്നാണ് ഷവോമി കമ്പനിയുടെ സ്ഥാപകനും സിഇഒയുമായി ലെയ് ജുന്‍ പ്രതികരിച്ചിരിക്കുന്നത്.

1,28,000 ലോക്ക് ഇന്‍ ഓര്‍ഡറുകളാണ് കമ്പനിയുടെ ആദ്യ ഇലക്ട്രിക് എസ്യുവിക്ക് ലഭിച്ചത്. ബുക്കിങ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളില്‍ 2.89 ലക്ഷം ബുക്കിങ് ലഭിച്ചെന്ന് പിന്നീട് ഷവോമി അവരുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News