ദില്ലി തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമായി യമുനാ നദിയിലെ മാലിന്യം

Delhi election

യമുനാ നദിയിലെ മാലിന്യം ദില്ലി തെരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചാ വിഷയാകുന്നു. ഹരിയാനയിലെ ബിജെപി സര്‍ക്കാരാണ് യമുനയെ വിഷമലിനമാക്കുന്നതെന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. ബിജെപി യമുനാ നദിയെ ഉപയോഗിച്ച് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ആംആദ്മി ആരോപിച്ചു. വൈകിട്ട് കോണ്‍ഗ്രസിനായി രാഹുല്‍ഗാന്ധി പ്രചരണത്തിനിറങ്ങും.

രാജ്യതലസ്ഥാനത്തിലൂടെ ഒഴുകുന്ന യമുനാ നദിയുടെ മാലിന്യവും വിഷപ്പതയും എന്നും വിവാദമാണ്. അതുകൊണ്ട് തന്നെ യമുനാ നദിയിലെ മാലിന്യ വിഷയത്തില്‍ കൊമ്പുകോര്‍ക്കുകയാണ് മുന്നണികള്‍. ബിജെപിയും ആം ആദ്മിയും പുറത്തിറക്കിയ പ്രകടന പത്രികയില്‍ യമുനാ നദിയെ ശുചീകരിക്കും എന്നതാണ് പ്രധാന വാഗ്ദാനം.

Also Read : ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതരുടെ പേര് വെളിപ്പെടുത്തരുതെന്ന് ഹൈക്കോടതി

ബിജെപി യമുനാ നദിയെ ഉപയോഗിച്ച് വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും ഹരിയാന സംസ്ഥാനമാണ് യമുനയെ വിഷമലിനമാക്കിയതെന്നും അരവിന്ദ് കെജ്രിവാള്‍ ആരോപിച്ചു. അതേസമയം പത്ത് വര്‍ഷം സംസ്ഥാനം ഭരിച്ച ആം ആദ്മിക്ക് യമുനയെ ശുചീകരിക്കാനായില്ലെന്ന് ബിജെപിയും തിരിച്ചടിച്ചു.

കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥും കുംഭമേള ചൂണ്ടിക്കാട്ടി യമുനാ നദിയിലെ മാലിന്യം പ്രചരണ വിഷയമാക്കിയിരുന്നു. വേനല്‍ക്കാലമാകുന്നതോടെ കുടിവെളള ക്ഷാമം രൂക്ഷമാകുന്ന ദില്ലിയില്‍ യമുനാ നദീജലം ജീവല്‍പ്രശ്നം തന്നെയാണ്. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് കാമ്പയിനുകളില്‍ യമുനാ നദിയിലെ മാലിന്യം പ്രധാന പ്രചരണ വിഷയമായി മാറിക്കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News