
നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിന്റെ ഇന്ത്യക്കാരനായ പേസ് ബൗളർ യഷ് ദയാൽ ഈ ഐപിഎൽ സീസണിൽ കളിക്കില്ല. ലൈംഗിക അതിക്രമവുമായ് ബന്ധപ്പെട്ട ആരോപണങ്ങൾ നേരിടുന്ന താരം സീസണിലെ ഒരു മത്സരത്തിലും ടീമിന്റെ ഭാഗമാകില്ലെന്ന് ബെംഗളൂരു മാനേജ്‌മന്റ് സ്ഥിരീകരിച്ചു.
Also Read: പരിക്കേറ്റ ജാക് എഡ്‌വേഡ്സിനു പകരം ഡേവിഡ് പേയ്നിനെ ടീമിലെടുത്ത് സൺറൈസേഴ്‌സ് ഹൈദരാബാദ്
ഇടങ്കയ്യൻ പേസ് ബൗളറായ ദയാൽ ആദ്യന്തര ക്രിക്കറ്റിൽ ഉത്തർപ്രദേശിന്റെ താരമാണ്. കഴിഞ്ഞ കുറച്ച് സീസണുകളിൽ ബെംഗളൂരു ബൗളിങ്ങിന്റെ നെടുംതൂണായി മാറിയ താരത്തിന്റെ പിന്മാറ്റം ആർസിബിയ്ക്ക് തലവേദനയാകും. നേരത്തേ തന്നെ ടീമിന് ഓസ്‌ട്രേലിയൻ പേസർ ജോഷ് ഹേസൽവുഡിന്റെ അസാന്നിധ്യം തലവേദനയായിട്ടുണ്ട്.
പരിക്കുമൂലം ടൂർണമെന്റിന്റെ ആദ്യഘട്ടത്തിലെ മത്സരങ്ങളിൽ നിന്നും പിന്മാറിയ താരത്തിന്റെ ബാക്കി കളികളിലെ പങ്കാളിത്തവും ഓസ്‌ട്രേലിയൻ ബോർഡിൻറെ നോ ഒബ്ജക്ഷൻ സെർട്ടിഫിക്കറ്റിനെ ആശ്രയിച്ചിരിക്കും.ദയാലിനു പകരം പുതിയ ഒരു കളിക്കാരനെ കണ്ടെത്തനുള്ള ശ്രമത്തിലാണ് ടീം മാനേജ്‌മന്റ്. എന്നാൽ നിർണായക ഘട്ടങ്ങളിൽ സമ്മർദ്ദം കൈകാര്യം ചെയ്യാൻ കഴിവുള്ള താരത്തെ കണ്ടെത്തുക അത്ര എളുപ്പമാകില്ല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

