യശസ്വി ജയ്‌സ്വാള്‍ ഇന്ത്യന്‍ ടീമില്‍, റിതുരാജ് ഗെയ്ക്വാദ് എത്താന്‍ വൈകും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീമില്‍ ഇടം നേടി യശസ്വി ജയ്‌സ്വാള്‍. 2023 ഐപിഎല്ലില്‍ പുറത്തെടുത്ത മികച്ച പ്രകടനമാണ് ഈ യുവതാരത്തെ വേള്‍ഡ് കപ്പ് ടീമിലെത്തിച്ചത്. രാജസ്ഥാന് വേണ്ടി 14 ഇന്നിങ്‌സുകളില്‍ നിന്നായി 625 റണ്‍സാണ് ഈ 21 വയസുകാരന്‍ നേടിയത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 15 ഇന്നിങ്‌സുകളില്‍ നിന്നായി 1845 റണ്‍സ് നേടിയിട്ടുണ്ട്. 80.21 ആണ് ആവറേജ്. 9 സെഞ്ച്വറികളും 2 ഹാഫ് സെഞ്ച്വറികളും ഉള്‍പ്പെടെയാണിത്. രഞ്ജി ട്രോഫിയിലും ഇറാനി കപ്പിലും മികച്ച പ്രകടനമാണ് യശസ്വി പുറത്തെടുത്തിരുന്നത്.

നേരത്തെ ടീമില്‍ ഇടംനേടിയിരുന്ന ഋതുരാജ് ഗെയ്ക്വാദ് തന്റെ വിവാഹം പ്രമാണിച്ച് ടീമില്‍ എത്താന്‍ വൈകുന്നത് കാരണമാണ് മറ്റൊരു താരത്തിനെ കൂടി ടീമില്‍ ഉള്‍പ്പെടുത്താന്‍ മാനേജ്‌മെന്റ് തീരുമാനിച്ചത്. ജൂണ്‍ മൂന്നിനാണ് ഗെയ്ക്വാദിന്റെ വിവാഹം. ജൂണ്‍ അഞ്ചിന് ഗെയ്ക്വാദ് ടീമില്‍ ജോയിന്‍ ചെയ്യും.

ഫൈനലില്‍ ഓസ്‌ട്രേലിയ ആണ് ഇന്ത്യയുടെ എതിരാളികള്‍. ജൂണ്‍ എഴ് മുതല്‍ 12 വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് മത്സരം. പല ബാച്ചുകളായി ഇന്ത്യന്‍ താരങ്ങള്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചു. വിരാട് കൊഹ്ലി ലണ്ടനില്‍ ഇതിനോടകം എത്തിക്കഴിഞ്ഞു.

ക്യാപ്ടന്‍ രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കൊഹ്ലി, അജിന്‍ക്യ രഹാനെ, കെ.എല്‍.രാഹുല്‍, കെ.എസ് ഭരത്(കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്കട്ട്, ഋതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് ഇന്ത്യന്‍ ടീം അംഗങ്ങള്‍.

പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മാര്‍നസ് ലബുഷെയിന്‍, മാത്യു റെന്‍ഷ, മാര്‍ക്കസ് ഹാരിസ്, അലക്‌സ് കേരി, ജോഷ് ഇംസ്ലിസ്, കേമറൂണ്‍ ഗ്രീന്‍, മിച്ചല്‍ മാര്‍ഷ്, സ്‌കോട്ട് ബോളണ്ട്, ജോഷ് ഹേസല്‍വുഡ്, നഥാന്‍ ലയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ടോഡ് മര്‍ഫി എന്നിവരാണ് ഓസീസ് ടീം അംഗങ്ങള്‍.

2021 ല്‍ നടന്ന ആദ്യ വേള്‍ഡ് കപ്പ് ഫൈനലില്‍ ഇന്ത്യ ന്യൂസീലാന്‍ഡിനോട് പരാജയപ്പെട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe