കൊച്ചി മുസിരിസ് ബിനാലെ കാണാന്‍ യെച്ചൂരിയെത്തി

രാജ്യത്തെ ഏറ്റവും വലിയ കലാപ്രദര്‍ശനമായ കൊച്ചി മുസിരിസ് ബിനാലെ കാണാന്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെത്തി. പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസ് സന്ദര്‍ശിച്ച യെച്ചൂരി കലാസൃഷ്ടികള്‍ ആസ്വദിച്ചു. നിരവധി കലകളുടെ സംഗമവേദിയായ ബിനാലെ മികച്ച കാഴ്ച്ചാനുഭവമാണ് സമ്മാനിക്കുന്നതെന്ന് യെച്ചൂരി പറഞ്ഞു.

ആദ്യമായാണ് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബിനാലെ വേദിയിലെത്തുന്നത്. പ്രധാന വേദിയായ ഫോര്‍ട്ടുകൊച്ചി ആസ്പിന്‍വാള്‍ ഹൗസിലെത്തിയ യെച്ചൂരി ഓരോ കലാസൃഷ്ടിയും നടന്നുകണ്ടു. കലാസൃഷ്ടികളോരോന്നിനെക്കുറിച്ചും ബിനാലെ വളണ്ടിയര്‍മാര്‍ അദ്ദേഹത്തോട് വിശദീകരിച്ചു. വിവിധ കലാസൃഷ്ടികളുടെ സംഗമവേദിയായ കൊച്ചി മുസിരിസ് ബിനാലെ മികച്ച കാഴ്ച്ചാനുഭവമാണ് സമ്മാനിച്ചതെന്ന് യെച്ചൂരി പറഞ്ഞു.

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍, കൊച്ചി ഏരിയ സെക്രട്ടറി റിയാദ്, പ്രൊഫസര്‍ കെവി തോമസ് എന്നിവരും യെച്ചൂരിക്കൊപ്പമുണ്ടായിരുന്നു. ബിനാലെ വേദിയില്‍ മൂന്ന് മണിക്കൂറോളം ചെലവഴിച്ചാണ് യെച്ചൂരി മടങ്ങിയത്. ഇതിനകം 9 ലക്ഷത്തോളം പേരാണ് ബിനാലെയുടെ അഞ്ചാം പതിപ്പ് കാണാനായി ഫോര്‍ട്ടുകൊച്ചിയിലെത്തിയത് കഴിഞ്ഞ ഡിസംബര്‍ 23 ന് തുടങ്ങിയ ബിനാലെ അടുത്ത മാസം 10ന് സമാപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News