സംസ്ഥാനത്ത് മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം കോഴിക്കോട് കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.

ALSO READ: ‘ഓഫ്റോഡ് ചാമ്പ്യൻഷിപ്പ് കേരളത്തിലേക്ക് വന്നാൽ വിനോദസഞ്ചാര മേഖലക്ക് ഗുണകരമാകും’: മന്ത്രി പി എ മുഹമ്മദ്‌ റിയാസ്
ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യത. മലയോര തീരദേശ മേഖലയിലുള്ളവർ ജാഗ്രത പാലിക്കണം. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യുനമർദപാത്തി നിലനിൽക്കുന്നതിനാലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ: ‘നൂറിനെ ഞാന്‍ മറന്നിട്ടില്ല, അവളുടെ പങ്കാളി പുരുഷന്മാര്‍ക്ക് മാതൃക’: തൊണ്ടയിടറി മമ്മൂട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News