മഴ തുടരും; വരും ദിവസങ്ങളിൽ ജില്ലകളിൽ യെല്ലോ അലർട്

വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യതയുള്ളതിനാൽ സെപ്തംബർ 27,28 തീയതികളിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് അറിയിപ്പ്. ബുധനാഴ്ച മുതൽ 3 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്.കൊല്ലം, ആലപ്പുഴ ,കോട്ടയം, എറണാകുളം, ഇടുക്കി,കോഴിക്കോട്,വയനാട് എന്നീ ജില്ലകളിൽ ആണ് യെല്ലോ അലേർട്ട് മുന്നറിയിപ്പ്.

ALSO READ:കുഞ്ഞ് ജനിച്ചപ്പോൾ എല്ലാവരും അവനെ മാറ്റി നിർത്താൻ പറഞ്ഞു, പക്ഷെ അവൻ അനിയന് വേണ്ടി ഒതുങ്ങി നിന്നു: കുറിപ്പ് പങ്കുവെച്ച് സ്നേഹ ശ്രീകുമാർ

കൊല്ലം ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ഉത്തർപ്രദേശിന്‌ മുകളിലായും തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായും ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതാണ് മഴയ്ക്ക് കാരണം.

ALSO READ:ഓപ്പറേഷന്‍ ഡി ഹണ്ട്; 244 പേര്‍ അറസ്റ്റിലായി

മണിക്കൂറിൽ 40-45 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യത ഉള്ളതിനാൽ തീരദേശത്തുള്ളവർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതേസമയം കേരള തീരത്ത് മത്സ്യ ബന്ധനത്തിനു തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News