എന്റെ പൊന്നോ ഇതെന്തൊരു ചൂടാ…! 11 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala heatwave 2026

പുറത്തിറങ്ങാൻ വയ്യാത്ത ചൂടാണ്. കൊടു ചൂടാണ്. ചൂട് കൂടിവരുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.

കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് എന്നീ ജില്ലകളിൽ താപനില 37 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പാലക്കാട് ജില്ലയിൽ ഇതിനോടകം തന്നെ 38 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിക്കഴിഞ്ഞു. പുനലൂരിൽ 37.2 ഡിഗ്രി സെൽഷ്യസും കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു.

Also read: ഇത് പണിയാകും…!പ്രീമിയം പെട്രോളിൻ്റെ വിലവർധനവിന് പിന്നാലെ സാധാരണ പെട്രോളിൻ്റേയും, ഡീസലിൻ്റേയും വില വർധിക്കുന്നു ?

ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുള്ളത്. വരുന്ന രണ്ട് ദിവസങ്ങളിൽ ഈ 11 ജില്ലകളിലും സാധാരണ താപനിലയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയും വന്നേക്കാം.

ചൂട് കൂടിവരുന്നതിനാൽ നമ്മളും ശ്രദ്ധപുലർത്തേണ്ടതുണ്ട്. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെ ശരീരത്തിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുണം. ദാഹം അനുഭവപ്പെട്ടില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News