മഞ്ഞ പല്ലുകള്‍ ആത്മവിശ്വാസം തകര്‍ക്കുന്നുവോ? പല്ലുകൾ തിളക്കമേറിയതാക്കാം; ഈ നുറുങ്ങുവിദ്യകള്‍ പരീക്ഷിക്കൂ…

yellow teeth

മഞ്ഞ പല്ലുകള്‍ പലപ്പോഴും ആശയവിനിമയത്തിനും ആത്മവിശ്വാസം നഷ്ടമാവുന്നതിനും കാരണമായി അനുഭവപ്പെടാറുണ്ടോ? വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില നുറുങ്ങുവിദ്യകളിലൂടെ പല്ലിലെ മഞ്ഞ നിറത്തെ മാറ്റിയെടുക്കാവുന്നതാണ്.

പല്ലിന്റെ ഇനാമലിന്റെ തിളക്കം സ്ഥിരമായി നിലനിര്‍ത്താനും പ്ലാക്ക് നീക്കം ചെയ്യുന്നതിനുമായി ഫ്‌ളൂറൈഡ് ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് രണ്ടു നേരം ബ്രഷ് ചെയ്യണം. ഭക്ഷണം എപ്പോള്‍ കഴിച്ചാലും ഉടനെ വായ കഴുകുന്നത് പല്ലില്‍ കറ ഉണ്ടാക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നു. പല്ലിന്റെ നിറം മാറാന്‍ ഇടയാക്കുന്ന പാനീയങ്ങളാണ് കാപ്പി, ചായ, റെഡ് വൈന്‍, സോയസോസ് എന്നിവ. ഇവയുടെ ഉപയോഗം പരമാവധി കുറക്കുന്നത് പല്ലിലെ മഞ്ഞ നിറം കുറക്കാന്‍ സഹായിക്കും.

ALSO READ; ചിരിയെ നെഞ്ചോട് ചേര്‍ത്തോളൂ… ദീര്‍ഘായുസോടെ ജീവിക്കാം!

പുകയിലയില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍, ടാര്‍ എന്നിവ പല്ലില്‍ മഞ്ഞ പാടുകള്‍ ഉണ്ടാക്കുന്നതില്‍ പ്രധാനികളാണ്. അതിനാല്‍ പുകവലി ഉപേക്ഷിക്കുന്നത് പല്ലിലെ മഞ്ഞ കറ അകറ്റാന്‍ ഒരുപരിധിവരെ സഹായിക്കും. ആഴ്ചയില്‍ ഒരിക്കല്‍ ഒരു നുള്ള് ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ലു തേക്കുന്നത് പല്ലില്‍ സ്വാഭാവിക വെളുത്ത നിറം ലഭിക്കാന്‍ സഹായിക്കും.

മഞ്ഞ പല്ലുകള്‍ ഒഴിവാക്കാന്‍ ശരിയായ ബ്രഷിംഗ് രീതി അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. ഒരു ദിവസത്തില്‍ രണ്ടു നേരം ബ്രഷ് ചെയ്യാനും മറക്കരുത്.പല വഴികളും പരീക്ഷിച്ചിട്ടും മഞ്ഞ പല്ലുകളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ വന്നാല്‍ ഒരു നല്ല ദന്തരോഗ വിദഗ്ദ്ധനെ സന്ദര്‍ശിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News