ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ച് യോ ബൈക്ക്‌സ്

പുതിയ യോ ട്രസ്റ്റ് ഡ്രിഫ്റ്റ് Hx എന്ന പേരില്‍ പുതിയ ഹൈ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചിരിക്കുകയാണ് യോ ബൈക്ക്‌സ്. ഗുജറാത്തിലെ അഹമ്മദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇലക്ട്രിക് ടൂവീലര്‍ ബ്രാന്‍ഡാണ് യോ ബൈക്ക്‌സ്.

ALSO READ: രാത്രിയിൽ ഉറക്കമില്ലാത്തവരാണോ നിങ്ങൾ? കരുതിയിരിക്കുക, തേടിയെത്തുന്നത് ഈ രോഗങ്ങൾ

കമ്പനിയുടെ മറ്റ് ലോ സ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്കൊപ്പം യോ ട്രസ്റ്റ് ഡ്രിഫ്റ്റ് Hx വില്‍ക്കും. ഇതുവഴി രാജ്യത്തെ കാര്‍ബണ്‍ ഫൂട്പ്രിന്റ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കുമെന്ന് കമ്പനി പറയുന്നു. കമ്പനി എംഡിയുടെയും സിഇഒയുടെയും സാന്നിധ്യത്തില്‍ അഹമ്മദാബാദില്‍ നടന്ന ചടങ്ങിലായിരുന്നു ഇലക്ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിച്ചത്.

അര്‍ബന്‍ കസ്റ്റമേഴ്‌സിനെ ലക്ഷ്യമിട്ടാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. മണിക്കൂറില്‍ 65 കി.മീ വേഗതയുള്ളതാണ് യോ ട്രസ്റ്റ് ഡ്രിഫ്റ്റ് Hx ഇവി. പുതിയ യോ ട്രസ്റ്റ് ഡ്രിഫ്റ്റ Hx ഇലക്ട്രിക് സ്‌കൂട്ടറിന്റെ സുപ്രധാന സ്‌പെസിഫിക്കേഷനുകള്‍ നോക്കുമ്പോള്‍ ഇതില്‍ 2.65 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്.ബാറ്ററി പായ്ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ സഞ്ചരിക്കാമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നു. 4 മുതല്‍ 5 മണിക്കൂര്‍ കൊണ്ട് ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യാനാകുമെന്ന് കമ്പനി അറിയിച്ചു. മണിക്കൂറില്‍ 65 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് സാധിക്കും. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ 3 സെക്കന്‍ഡിനുള്ളില്‍ 40 കിലോമീറ്റര്‍ വേഗതയും 7 സെക്കന്‍ഡിനുള്ളില്‍ 65 കിലോമീറ്റര്‍ വേഗതയും കൈവരിക്കാന്‍ ഇവിക്ക് സാധിക്കും.

പരമ്പരാഗത ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ക്ക് പകരം സുസ്ഥിരവും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുള്ളതുമായ ഒരു ബദലാണ് യോ ട്രസ്റ്റ് ഡ്രിഫ്റ്റ് HX എന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മറ്റ് ഹാര്‍ഡ്‌വെയറുകള്‍ നോക്കുമ്പോള്‍ മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഒരു സ്വിംഗാര്‍ം ഷോക്ക് അബ്സോര്‍ബറും സസ്‌പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു.

ALSO READ: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ആരോഗ്യ മേഖലയിലുണ്ടായത് വലിയ മാറ്റം: മുഖ്യമന്ത്രി

170 mm ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. കോമ്പി ബ്രേക്കിംഗ്, ഓട്ടോ ഹെഡ്ലാമ്പ് ഓണ്‍ ഫംഗ്ഷന്‍, റിവേഴ്സ്, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് മോഡല്‍, 3-ഇന്‍-1 ലോക്കിംഗ് സിസ്റ്റം എന്നിവയടക്കം നിരവധി ഫീച്ചറുകള്‍ ഇവിയില്‍ സജ്ജീകരിച്ചിട്ടുണ്ട്. പുതിയ ഹൈസ്പീഡ് ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന അടുത്ത സാമ്പത്തിക വര്‍ഷം ആരംഭിക്കുമെന്നാണ് സൂചന.വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ലോ-സ്പീഡ്, ഹൈ-സ്പീഡ് ഇലക്ട്രിക് വാഹനങ്ങളുടെ സമഗ്രമായ ശ്രേണി അവതരിപ്പിക്കാന്‍ യോ ബൈക്ക്‌സ് ഒരുങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here