പെരിങ്ങോമിൽ യോഗ ഇന്‍സ്ട്രക്ടര്‍ നിയമനം; ഇന്റര്‍വ്യൂ മെയ് ആറിന്

yoga-instructor-job-offers

പെരിങ്ങോം ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറി, പാടിയോട്ടുചാല്‍ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ്സ് സെന്ററിലേക്ക് എന്‍ എ എം മുഖേന കരാര്‍ അടിസ്ഥാനത്തില്‍ യോഗ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച മെയ് ആറിന് ഉച്ചക്ക് 3.30 മണിക്ക് പാടിയോട്ടുചാല്‍ ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയില്‍ നടക്കും.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഒരു വര്‍ഷത്തില്‍ കുറയാതെ യോഗയില്‍ പി ജി ഡിപ്ലോമ, അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ ഗവ. ഡിപ്പാര്‍ട്‌മെന്റില്‍ നിന്നോ യോഗയില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, എസ് ആര്‍ സി യുടെ ഡിപ്ലോമ ഇന്‍ ടീച്ചര്‍ ട്രെയിനിങ്, കൂടാതെ അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി എന്‍ വൈ എസ്, ബി എ എം എസ്, എം എസ് സി യോഗ എന്നിവയും പരിഗണിക്കും.

Read Also: എൻസിഇആർടി കൗൺസിൽ യോഗം ഇന്ന് ദില്ലിയിൽ; പാഠപുസ്തകങ്ങളിൽ നിന്നും ചരിത്ര സംഭവങ്ങൾ വെട്ടി മാറ്റിയതിലെ പ്രതിഷേധം അറിയിക്കും

പ്രായപരിധി 50 വയസ്സിനു താഴെ. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ഹാജരാക്കണം. ഫോണ്‍: 04985293617, ഇ മെയില്‍: gadpadiyotuchal@gmail.com

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News